നഗ്നപൂജ ആചാര്യനെതിരെ വന്‍ വെളിപ്പെടുത്തലുകള്‍

Published : May 18, 2019, 05:00 PM ISTUpdated : May 18, 2019, 05:21 PM IST
നഗ്നപൂജ ആചാര്യനെതിരെ വന്‍ വെളിപ്പെടുത്തലുകള്‍

Synopsis

തന്‍റെ അമ്മ നാന്‍സിയാണ് 1998ല്‍ കെയ്ത് റനീരെയെ തനിക്ക് പരിചയപ്പെടുത്തിയത്. അമ്മ Nxivm ഗ്രൂപ്പിന്റെ അധ്യക്ഷയുമായിരുന്നു. അന്ന് തനിക്ക് 21 വയസ്സായിരുന്നു പ്രായം. വൈകാതെ കെയ്തുമായി താന്‍ ശാരീരികമായി അടുത്തു. 

ന്യുയോര്‍ക്ക്: നഗ്നപൂജ ആചാര്യനെതിരെ വന്‍ വെളിപ്പെടുത്തലുമായി മുന്‍ അടിമ. നഗ്ന പൂജ ആചാര്യന്‍ കെയ്ത് റനീരെയ്‌ക്കെതിരെയാണ് കോടതിയില്‍ ഒരു സ്ത്രീ ഞെട്ടിപ്പിക്കുന്ന മൊഴി നല്‍കിയത്. പൂജയ്ക്ക് എത്തുന്ന സ്ത്രീകള്‍ നഗ്നരായി ആചാര്യന് ചുറ്റും ഇരിക്കണം പിന്നീട് ഇവരെ തത്വശാസ്ത്രം പഠിപ്പിക്കുമെന്ന് അടിമകളിലൊരാളായിരുന്ന ലോറണ്‍ സല്‍സ്മാന്‍ ബ്രൂക്ക്‌ലിനിലെ വിചാരണകോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. തങ്ങളുടെ യോഗങ്ങളില്‍ ആചാര്യന്‍ കെയ്ത് റനീരെ മാത്രമാണ് വസ്ത്രം ധരിച്ച് എത്തുക. എന്തെങ്കിലും കാരണത്താല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കില്‍, സ്ത്രീകള്‍ തങ്ങളുടെ നഗ്നചിത്രമെടുത്ത്, അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയ ഭാഗം ചേര്‍ത്ത്, അയച്ചുനല്‍കും. 

തന്‍റെ അമ്മ നാന്‍സിയാണ് 1998ല്‍ കെയ്ത് റനീരെയെ തനിക്ക് പരിചയപ്പെടുത്തിയത്. അമ്മ Nxivm ഗ്രൂപ്പിന്റെ അധ്യക്ഷയുമായിരുന്നു. അന്ന് തനിക്ക് 21 വയസ്സായിരുന്നു പ്രായം. വൈകാതെ കെയ്തുമായി താന്‍ ശാരീരികമായി അടുത്തു. വര്‍ഷങ്ങളോളം ആ ബന്ധം തുടര്‍ന്നിരുന്നു. അന്ന് അദ്ദേഹം തനിക്ക് ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്നു. തന്‍റെ ഏറ്റവും പ്രധാനപ്പെട്ടയാളുമായിരുന്നുവെന്ന് സല്‍സ്മാന്‍ പറയുന്നു.

സ്ത്രീകളെ എല്ലാം ഒരുപോലെയാണ്  കെയ്ത്  പരിഗണിച്ചിരുന്നതെന്ന്  42 കാരി സല്‍സ്മാന്‍ പറയുന്നു. സ്വയം പ്രഖ്യാപിത ആള്‍ദൈവമായാണ് കെയ്ത് റനീരെ അറിയപ്പെട്ടിരുന്നത്. നഗ്ന പൂജയായിരുന്നു പ്രധാന ആരാധന. ലൈംഗിക കച്ചവടം നടത്തി, കുട്ടികളുടെ നഗ്നചിത്രമെടുത്തു  Nxivm എന്ന ഗ്രൂപ്പില്‍  ഉപയോഗിച്ചു, ആരാധനയുടെ മറവില്‍ സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി, തന്റെ ആജ്ഞകള്‍ പാലിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കെയ്തിനെതിരെ ചുമത്തിയിരിക്കുന്നത്. 

കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അവശേഷിക്കുന്ന കാലം കെയ്തിന് ജയിലില്‍ കഴിയേണ്ടിവരും. എന്നാല്‍  Nxivm ഗ്രൂപ്പില്‍ സ്ത്രീകള്‍ സ്വയമേവ അംഗമായവരാണെന്നും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ആരും അവരെ ഒന്നും ചെയ്തിട്ടില്ലെന്നും കെയ്തിന്‍റെ അഭിഭാഷകന്‍ വാദിച്ചു. കേസിലെ സാക്ഷികളുടെ വിസ്താരം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. Nxivm ഗ്രൂപ്പ് അധ്യാപകന്‍ കെയ്തിനെ 'ദൈവത്തിന്‍റെ വകഭേദമായാണ്' പഠിപ്പിച്ചിരുന്നതെന്നും തന്‍റെ അനുയായികള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ സംതൃപ്തി നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമെന്നുമാണ്  പഠിപ്പിച്ചിരുന്നതെന്നും സാക്ഷികള്‍ പറയുന്നു. 

ആരാധനയുടെ പേരില്‍ കുട്ടികള്‍ അടക്കമുള്ളവരെ കെയ്ത് പട്ടിണിക്കിട്ടിരുന്നുവെന്നും തങ്ങള്‍ തീര്‍ത്തും മെലിഞ്ഞുപോയിരുന്നുവെന്നും 12കാരിയായ മാര്‍ക് വിസെന്‍റെ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. കെയ്തും മറ്റുള്ളവരും ചേര്‍ന്ന് മെക്‌സിക്കോ സ്വദേശിയായ ഒരു യുവതിയെ രണ്ടു വര്‍ഷത്തോളം മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്നും സല്‍സ്മാന്‍ മൊഴി നല്‍കി. യുവതികളുടെ നഗ്നചിത്രവും എടുത്ത് ഇവര്‍ സൂക്ഷിച്ചിരുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യതലസ്ഥാനത്ത് വീണ്ടും ക്രൂരത; യുവതിയെ ബലം പ്രയോഗിച്ച് സ്ലീപ്പർ ബസിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
ആശ്വാസ വാര്‍ത്ത! സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ, മെയ് 19 ന് മോചനമെന്ന് ആക്ഷൻ കൗൺസിൽ