ചെമ്മരിയാടുകള്‍ക്ക് തീറ്റ നല്‍കാതെ പട്ടിണിക്കിട്ട കര്‍ഷകന് 9 മാസത്തെ തടവ് ശിക്ഷ

Published : Jul 07, 2021, 10:02 AM IST
ചെമ്മരിയാടുകള്‍ക്ക് തീറ്റ നല്‍കാതെ പട്ടിണിക്കിട്ട കര്‍ഷകന് 9 മാസത്തെ തടവ് ശിക്ഷ

Synopsis

ഒന്‍പത് മാസം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം 150 മണിക്കൂര്‍ സാമൂഹ്യ സേവനവും ചെയ്യണമെന്ന് കോടതി ശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാക്കി. നാലുവര്‍ഷത്തേക്ക് കാര്‍ഷികാവശ്യത്തിനായുള്ള മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഇയാളഎ കോടതി വിലക്കിയിട്ടുണ്ട്.

ചെമ്മരിയാടുകള്‍ക്ക് തീറ്റ നല്‍കാതെ പട്ടിണിക്കിട്ട കര്‍ഷകന് 9 മാസത്തെ തടവ് ശിക്ഷ. ന്യൂസിലാന്‍ഡിലാണ് സംഭവം. ഭക്ഷണം കിട്ടാതായി അവശ നിലയിലായ 226 ചെമ്മരിയാടുകളെ ദയാവധത്തിന് വിധേയമാക്കേണ്ടി വന്നതിന് പിന്നാലെയാണ് കര്‍ഷകന് തടവ് ശിക്ഷ വിധിച്ചത്. ബെവാന്‍ സ്കോട്ട് ടെയ്റ്റ് എന്ന കര്‍ഷകനാണ് ചെമ്മരിയാടുകള്‍ക്ക് തീറ്റ നല്‍കാതെ പട്ടിണിക്കിട്ടത്. താന്‍ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ആവശ്യമായ പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും ഇയാള്‍ കുറ്റസമ്മതം നടത്തി കോടതിയെ അറിയിച്ചു.

ഒന്‍പത് മാസം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം 150 മണിക്കൂര്‍ സാമൂഹ്യ സേവനവും ചെയ്യണമെന്ന് കോടതി ശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാക്കി. നാലുവര്‍ഷത്തേക്ക് കാര്‍ഷികാവശ്യത്തിനായുള്ള മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഇയാളഎ കോടതി വിലക്കിയിട്ടുണ്ട്. ഏപ്രില്‍ 2019ലാണ് ഇയാളുടെ ഫാമിലെ ചെമ്മരിയാടുകളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ചെമ്മരിയാടുകളുടെ ശരീരത്തില്‍ വ്യാപകമായ രീതിയില്‍ പ്രാണികളുടെ ലാര്‍വ്വകളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇവയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഇതോടെയാണ് മൃഗങ്ങളോടുള്ള ക്രൂരത വ്യക്തമായത്. ഗുരുതരാവസ്ഥയിലായ 226 ചെമ്മരിയാടുകളെ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു. ന്യൂസിലാന്‍ഡിലെ  സൌത്ത് ഐഡന്‍ഡിലായിരുന്നു ഇയാളുടെ ഫാം. എന്നാല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ പ്രദേശിക അധികൃതരുടെ സഹായം തേടിയിരുന്നുവെന്നും ഇത് നല്‍കിയില്ലെന്നുമാണ്  ബെവാന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.  പല ചെമ്മരിയാടുകളുടേയും രോമം രണ്ട് വര്‍ഷത്തോളമായി നീക്കം ചെയ്യാത്ത അവസ്ഥയില്‍ ആയിരുന്നുവെന്നും അധികൃതര്‍ കണ്ടെത്തി. ഇയാളുടെ ശേഷിച്ച ചെമ്മരിയാടുകളെ മറ്റ് കര്‍ഷകര്‍ക്ക് വിട്ട് നല്‍കി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി
വിവാഹാഘോഷത്തിനിടെ പ്രതിശ്രുത വരൻ പിടിയിൽ, ലിവിംഗ് ടുഗെദർ പങ്കാളിയെ കൊന്ന് തലയറുത്തത് ദിവസങ്ങൾക്ക് മുൻപ്