ചവറ്റുകുട്ടയിൽ നിന്ന് കരച്ചിൽ, വഴിയാത്രക്കാരൻ കണ്ടത് നവജാത ശിശുവിനെ, അന്വേഷണം

Published : Oct 08, 2023, 08:39 PM IST
ചവറ്റുകുട്ടയിൽ നിന്ന് കരച്ചിൽ, വഴിയാത്രക്കാരൻ കണ്ടത് നവജാത ശിശുവിനെ, അന്വേഷണം

Synopsis

 കരച്ചിൽ കേട്ട് നോക്കിയ വഴിയാത്രക്കാരനാണ്  ആദ്യം കുട്ടിയെ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മുംബൈ: മഹാരാഷ്ട്രയിലെ ചവറ്റുകുട്ടയിൽ നവജാത ശിശുവിനെ  ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൽഗർ ജില്ലയിലെ ദഹാനു പട്ടണത്തിലുള്ള ലോനിപാഡ ഏരിയയിലെ ചവറ്റുകുട്ടയിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.  കരച്ചിൽ കേട്ട് നോക്കിയ വഴിയാത്രക്കാരനാണ്  ആദ്യം കുട്ടിയെ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ്  സംഭവം. 

കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കുഞ്ഞ് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ്. ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.  

Read More :  പ്രായപൂർത്തിയാകാത്ത മകളെ 3 വർഷത്തോളം പീഡിപ്പിച്ചു, ഗർഭിണിയാക്കി; പിതാവിനെ തൂക്കാൻ വിധിച്ച് കോടതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'25000 രൂപയ്ക്ക് ബിഹാറി പെൺകുട്ടികളെ കിട്ടും', വിവാദമായി ബിജെപി മന്ത്രിയുടെ ഭർത്താവ്, കേസ്
അമേരിക്കയുടെ വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ, ആക്രമണം വ്യോമപാത വിലക്കിയുള്ള മുന്നറിയിപ്പിന് പിന്നാലെ