
ആഗ്ര: ഓപ്പറേഷന്‍ തിയറ്ററില്‍ കടന്ന് നവജാതശിശുവിനെ കടിച്ച് കൊന്ന് തെരുവുനായ. ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയുടെ ഓപ്പറേഷന്‍ തിയറ്ററില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രവികുമാര്‍ - കാഞ്ചന ദമ്പതികളുടെ കുഞ്ഞിനെയാണ് തെരുവുനായ കടിച്ച് കൊന്നത്. രാവിലെ 8.30ഓടെ നായ തിയറ്ററില്‍ നിന്ന് ഇറങ്ങുന്നത് കണ്ട ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന നവജാതശിശുവിനെ കാണുന്നത്.
പുലര്‍ച്ച സിസേറിനിലൂടെയാണ് കുഞ്ഞ് പിറന്നത്. കാഞ്ചനയെ വാര്‍ഡിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നെന്ന് രവികുമാര്‍ പറയുന്നു. പുറത്ത് നില്‍ക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും രവികുമാര്‍ പറഞ്ഞു. ഫറൂദാബാദിലെ സ്വകാര്യ ആശുപത്രിയായ ആകാശ് ഗംഗയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഞായറാഴ്ച വൈകുന്നേരമാണ് കാഞ്ചനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിയറ്ററിന് പുറത്ത് നില്‍ക്കുമ്പോള്‍ ജീവനക്കാര്‍ നായയെ ഓടിക്കുന്നത് കണ്ടെന്ന് രവികുമാര്‍ പറയുന്നു. വിവരം തിരക്കിയപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥയെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പണം തന്ന് സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്നും രവികുമാര്‍ ആരോപിക്കുന്നു. കുഞ്ഞിന്‍റെ കഴുത്തിലും ഇടത് കണ്ണിലും നെഞ്ചിലും ആഴത്തിൽ മുറിവുണ്ടായിരുന്നു.
എന്നാല്‍ മരിച്ചനിലയിലാണ് കുഞ്ഞ് പിറന്നതെന്നാണ് ആശുപത്രി ഉടമ വിജയ് പട്ടേലിന്‍റെ പ്രതികരണം. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, ആശുപത്രി ഉടമ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിക്ക് റജിസ്ട്രേഷൻ ഇല്ലായിരുന്നെന്നു വ്യക്തമായിട്ടുണ്ട്. ജില്ലാ മജിസ്ട്രേട്ടിന്റെ ഉത്തരവനുസരിച്ച് ആശുപത്രി അടച്ചുപൂട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam