രണ്ടാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ നവവധു ഭര്‍ത്താവിന്‍റെ പണവുമായി നാടുവിട്ടു

Published : Jun 23, 2019, 12:55 PM IST
രണ്ടാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ നവവധു ഭര്‍ത്താവിന്‍റെ പണവുമായി നാടുവിട്ടു

Synopsis

70,000 രൂപയോളം ഫീസ് നല്‍കിയാണ് ഇടനിലക്കാരന്‍ വഴി ഇയാള്‍ കല്ല്യാണം ഉറപ്പിച്ചത്.

ജിന്ദ്: ഹരിയാനയില്‍ പതിനഞ്ച് ജിവസം മുമ്പ് മാത്രം വിവാഹം കഴിഞ്ഞ നവവധു ഭര്‍ത്താവിന്‍റെ പണവുമായി നാടുവിട്ടു. ഭാര്യ കബളിപ്പിച്ചെന്നും സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് സുരേന്ദര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.

ജിന്ദ് സ്വദേശിയായ 36-കാരനാണ് ഭാര്യ പണം തട്ടിയെടുത്ത് നാടുവിട്ടെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സി എം വിന്‍ഡോയില്‍ പരാതി നല്‍കിയത്. 70,000 രൂപയോളം ഫീസ് നല്‍കിയാണ് ഇടനിലക്കാരന്‍ വഴി ഇയാള്‍ കല്ല്യാണം ഉറപ്പിച്ചത്. 28-വയസ്സുള്ള യുവതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ  വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോള്‍ പണവുമായി യുവതി നാടുവിട്ടെന്നാണ് സുരേന്ദറിന്‍റെ പരാതി. 

തട്ടിപ്പ് വ്യാപകമായ  പ്രദേശത്ത് ഏകദേശം 20-യുവതികളാണ് ഇത്തരത്തില്‍ വിവാഹ ശേഷം വീട്ടുകാരുടെയും ഭര്‍ത്താവിന്‍റെയും വിശ്വാസം നേടിയെടുത്ത ശേഷം പണവുമായി മുങ്ങുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വധശിക്ഷ നടപ്പാക്കുന്നതിൽ വീഴ്ച, അമേരിക്കയിൽ രാജി പ്രഖ്യാപനവുമായി ജയിൽ മേധാവി
കൊച്ചിയിൽ യുവാക്കളെ ആക്രമിച്ച കേസിൽ പിടിയിലായി, അന്വേഷണത്തിൽ തെളിഞ്ഞത് കണ്ണൂരിലെ മോഷണം