പെൺകുട്ടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയും പിന്നാലെ കുട്ടിയുടെ പിതാവിനെയും കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളെയും അവിടെയുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികളെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യാനും സംഘം ശ്രമിച്ചു
പൂനെ: എട്ട് വയസുകാരി ധരിച്ച ഷോർട്സിന്റെ പേരിൽ വിനോദ സഞ്ചാരികൾക്ക് നേരെ സദാചാര പൊലീസിംഗ്. പൂനെയിലെ സിംഹഗഡ് കോട്ടയിൽ എത്തിയ കുടുംബമാണ് സദാചാര പൊലീസിംഗും അക്രമവും നേരിടേണ്ടി വന്നത്.ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പൂനെയിലെ ധായാരി പ്രദേശത്ത് താമസിക്കുന്ന കുടുംബം അവരുടെ എട്ടു വയസ്സുകാരിയായ മകൾ, മറ്റ് ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്കൊപ്പമാണ് സിംഹഗഡ് കോട്ട കാണാൻ എത്തിയത്. കോട്ടയിൽ നിന്ന് കുടുംബം ഫോട്ടോകൾ എടുക്കുന്നതിനിടെ, ഒരു പ്രാദേശിക സംഘടനയിലെ എട്ടോളം വരുന്ന പ്രവർത്തകർ ഇവരുടെ അടുത്തേക്ക് എത്തുകയും ഫോട്ടോ എടുക്കുന്നതിനെച്ചൊല്ലി ചോദ്യം ചെയ്യുകയും ചെയ്യുകയുമായിരുന്നു. സംഘത്തിനൊപ്പമുണ്ടായിരുന്ന എട്ടു വയസ്സുള്ള കുട്ടി ഷോർട്സ് ധരിച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം.
സംസ്‌കാര സംരക്ഷകർ എന്ന് അവകാശപ്പെട്ടായിരുന്നു ഈ സംഘത്തിന്റെ പെരുമാറ്റം. പെൺകുട്ടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയും പിന്നാലെ കുട്ടിയുടെ പിതാവിനെയും കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളെയും അവിടെയുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികളെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യാനും സംഘം ശ്രമിച്ചു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സംഭവത്തിൽ ഉൾപ്പെട്ട എട്ടുപേർക്കെതിരെ ഹവേലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


