തിരുവനന്തപുരത്ത് ഭർത്തൃവീട്ടിൽ യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ

Veena Chand   | Asianet News
Published : Jan 15, 2021, 05:21 PM ISTUpdated : Jan 15, 2021, 07:50 PM IST
തിരുവനന്തപുരത്ത് ഭർത്തൃവീട്ടിൽ യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ

Synopsis

കല്ലമ്പലം മുത്താന സ്വദേശി ആതിരയെ (24) ആണ് ഭർത്താവിന്റെ വീട്ടിലെ ബാത്‌റൂമിൽ കഴുത്തു മുറിഞ്ഞു മരിച്ച നിലയിൽ കണ്ടത്. ഒന്നര മാസം മുൻപായിരുന്നു വിവാഹം. 

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.  കല്ലമ്പനം മുത്താന സുനിതഭവനിൽ ആതിരയെയാണ് (24) കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഒന്നര മാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. 

രണ്ട് കൈകളിലെ ഞരമ്പും കഴുത്തും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം.  ഭർത്താവ് ഭർത്താവിന്റെ അച്ഛനുമായി ആശുപത്രിയിൽ പോയിരുന്നു.  ആതിരയുടെ അമ്മ ഈ സമയം വീട്ടിലെത്തി. ആതിരയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളിമുറി അടച്ചിട്ട നിലയിൽ കണ്ടത്.  

വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുകയായിരുന്നു യുവതി.  കറിക്കത്തി കൊണ്ട് രണ്ട് കൈഞരമ്പുകളും കഴുത്തും മുറിച്ചിരുന്നു.  നവംബർ 30നായിരുന്നു ആതിരയുടെ വിവാഹം.  കുടുംബത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഇതുവരെയുള്ള വിവരം.  ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.  എന്നാൽ രണ്ട് കൈഞരമ്പുകളും കഴുത്തും ഒരാൾക്ക് സ്വയം മുറിക്കാനാവുമോയെന്നതടക്കമുള്ള സംശയങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്.

ആത്മഹത്യാകുറിപ്പോ മറ്റോ കണ്ടെെത്തിയിട്ടില്ല.  മൃതദേഹം നാളെ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും. നാളെ പൊലീസ് വിദഗ്ദ സംഘം വീട്ടിൽ പരിശോധന നടത്തും.

Read Also: ഇത് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്; കേരളത്തെ ഒരിക്കലും രക്ഷിക്കാനാവാത്ത കടക്കെണിയിലാക്കുന്നത്: കെ.സുരേന്ദ്രൻ...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ
അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം