
തിരുവനന്തപുരം: നെയ്യാറ്റിൻകര നെയ്യാറിൽ യുവതി മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. മരിച്ച ബാലരാമപുരം സ്വദേശി സുജയുടെ കൂടെ താമസിച്ചിരുന്ന ഉണ്ണികൃഷ്ണൻ ഭർത്താവല്ലെന്നും ബന്ധുക്കൾ. ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു
മുന്ന് ദിവസം മുമ്പാണ് ആറാലുമ്മൂട് സ്വദേശി ഉണ്ണികൃഷ്ണനും ബാലരാമപുരം സ്വദേശിനി സുജയും പിരായിമൂടിൽ വാടക വീട്ടിലേക്കെത്തുന്നത്. സുജ തന്‍റെ ഭാര്യായണെന്നായിരുന്നു ഉണ്ണികൃഷ്ണൻ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ വൈകീട്ട് ആറ് മണിയോടെ സുജയെ നെയ്യാറിലെ പ്രായുമ്മൂട് കടവിൽ മരിച്ച നിലയിൽ കണ്ടെത്തി.
ദേഹത്ത് വസ്ത്രങ്ങളില്ലാത്ത രീതിയിലായിരുന്നു മൃതദേഹം. എന്നാൽ യുവതിയുടെ ബന്ധുക്കൾ സുജക്ക് മറ്റൊരു ഭർത്താവുണ്ടെന്നും ഉണ്ണികൃഷ്ണനെ സുജ വിവാഹം കഴിച്ചിട്ടില്ലെന്നും പറഞ്ഞു. ഇതോടെ സംഭവത്തിൽ ദുരൂഹതയോരോപിച്ച് നാട്ടുകാരുമെത്തി
സുജയും ഉണ്ണികൃഷ്ണനുമായുള്ള ബന്ധമെന്താണ്, എത്ര നാളായി ബന്ധമുണ്ട്, എങ്ങനെയാണ് പിരായിമൂടിലെ വാടകവീട്ടിലേക്ക് എത്തുന്നത്, ഇന്നലെ ഇവരുടെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്യേഷിച്ച് വരികയാണ്. യുവതിയുടേത് അപകടമരണമാണെന്നാണ് ഉണ്ണികൃഷ്ണൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമെ കേസിലെ ദുരൂഹത സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam