
കൊല്ലം: നിലമേല്‍ പഞ്ചായത്തില്‍ കുടുംബശ്രീയുടെ (kudumbashree) മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് (financial cheating case) കണ്ടെത്തി. 2 ലക്ഷത്തിലേറെ രൂപയുടെ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് കുടുംബശ്രീ അക്കൗണ്ടന്‍റിനെ സസ്പെന്‍ഡ് ചെയ്തു. സിപിഎമ്മിന്‍റെ കൈയിലായിരുന്ന സിഡിഎസ് ഭരണ നേതൃത്വം കോണ്‍ഗ്രസ് പിടിച്ചെടുത്തതിനു പിന്നാലെ നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം മുതല്‍ ആഗസ്റ്റ് മാസം വരെയുളള കണക്കുകളുടെ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ജൂണ്‍ മാസത്തില്‍ 96830 രൂപയുടെയും, ജൂലൈയില്‍ 50000 രൂപയുടെയും ആഗസ്റ്റ് മാസത്തില്‍ 1,00,600 രൂപയുടെയും ക്രമക്കേടാണ് കണ്ടെത്തിയത്. സിഡിഎസ് ചുമതലയുളള പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് അക്കൗണ്ടന്‍റ് പണം തട്ടിയെടുത്തെന്നാണ് അനുമാനം.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടന്‍റായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന റസീനയെ പഞ്ചായത്ത് ഭരണ സമിതി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി സിഡിഎസ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരുന്നയാളാണ് റസീന. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലാണ് സിപിഎം നേതൃത്വം നല്‍കിയിരുന്ന സിഡിഎസ് ഭരണസമിതി കോണ്‍ഗ്രസ് പിടിച്ചെടുത്തത്.
തുടര്‍ന്നായിരുന്നു സാമ്പത്തിക ഇടപാടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. അക്കൗണ്ടന്‍റിനു മാത്രമല്ല സിഡിഎസ് ഭരണസമിതി നേതൃത്വത്തില്‍ മുന്‍പുണ്ടായിരുന്ന സിപിഎം അംഗങ്ങള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെ പറ്റി പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam