
കോട്ടയം: വൈക്കത്ത് വീട്ടിൽ നിന്ന് 70 പവൻ സ്വർണം കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി. വീടിന്‍റെ ഓട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ 70 പവൻ സ്വർണവും ഡയമണ്ട് ആഭരണങ്ങളുമാണ് കവർന്നത്. വൈക്കം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വൈക്കം ആറാട്ടുകുളങ്ങരയിലെ പുരുഷോത്തമൻ നായരുടെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. രാത്രി ഒൻപതരയോടെ പുരുഷോത്തമൻ നായരും ഭാര്യയും മകളും ചേർത്തലയിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
ഓട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന 70 പവൻ സ്വർണവും ഡയമണ്ട് ആഭരണങ്ങളുമാണ് കവർന്നത്. ഭിത്തിയിൽ നിന്ന് മോഷ്ടാവിന്‍റെ വിരലടയാളം ഫോറൻസിക് സംഘത്തിന് കിട്ടിയിട്ടുണ്ട്. മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയും കണ്ടെടുത്തു. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam