
തൃശൂർ: ചാലക്കുടിയിൽ യുവാവിനെ കബളിപ്പിച്ച് ആഢംബര ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിച്ച കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ. പിടിയിലായത് വിവിധ ജില്ലകളിലായി അമ്പത്തിരണ്ടോളം കേസുകളിലെ പ്രതി. തൃശൂർ തളിക്കുളം കച്ചേരിപ്പടി കാലാനി വീട്ടിൽ പ്രണവ് ദേവ് ആണ് പിടിയിലായത്.
കഴിഞ്ഞ ഇരുപത്തി ഒൻപതാം തീയതി വൈകീട്ട് നാലുമണിയോടെയാണ് സംഭവം ആനമല ജംഗ്ഷനിൽ സാധനങ്ങൾ വാങ്ങാൻ ബൈക്കിലെത്തിയ പരിയാരം സ്വദേശിയായ യുവാവിന്റെ ആഢംബര ബൈക്ക് അപരിചിതനായ ഒരാൾ പരിചയംനടിച്ച് ഓടിച്ചു നോക്കാൻ വാങ്ങി അമിതവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവത്തിൽ പരിഭ്രാന്തനായ യുവാവിന് അൽപ സമയത്തിന് ശേഷമാണ് മറ്റുള്ളവരെ വിവരമറിയിക്കാനായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ ലഭിച്ചില്ല.
തുടർന്ന് സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മുൻ കാല ക്രിമിനലുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി യിലേക്കെത്തിയത്.
ഒളിവിൽ പോയ പ്രണവിനെ തേടി വല ജില്ലകളിലേക്കും അന്വേഷണം നീണ്ടു. എറണാകുളത്ത് പൈസ വായ്പ വാങ്ങാൻ പോയി തിരികെ വരികയായിരുന്ന പ്രണവിനെ അതിസാഹസികമായാണ് പിടികൂടിയത്.
ചാലക്കുടിയിൽ നിന്നും ബൈക്ക് തട്ടിയെടുത്തത് കൂടാതെ കുന്ദംകുളത്ത് വച്ച് മറ്റൊരു യുവാവിനെ കബളിപ്പിച്ച് ഡ്യുക്ക് ബൈക്ക് തട്ടിയെടുത്തതായി ഇയാൾ സമ്മതിച്ചു. ആ ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ വ്യത്യാസം വരുത്തി പുതുക്കാട് വെച്ച് യുവതിയുടെ മാല പൊട്ടിച്ചു. കുറച്ച് നാളുകൾക്ക് മുൻപ് എരുമപ്പെട്ടി ഭാഗത്തു നിന്നും ബുള്ളറ്റ് മോഷ്ടിച്ചതായും ഇയാൾ സമ്മതിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam