
ദില്ലി: കൊടുംകുറ്റവാളി അങ്കിത് ഗുജ്ജാറിനെ തിഹാർ ജയലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിഹാറിലെ ജയിലിലെ മൂന്നാം നമ്പർ സെല്ലിലാണ് ഗുജ്ജാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മർദ്ദിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് പ്രഥമിക അന്വേഷണം.
ബിജെപി നേതാവ് വിജയ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇദ്ദേഹം. 2014ലാണ് ദാദ്രിയിലെ വീട്ടിന് വെളിയില്‍ വച്ചാണ് വിജയ് പണ്ഡിറ്റിനെ ഇയാള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ക്കൊപ്പം തീഹാറിലെ സെല്ലില്‍ ഉണ്ടായിരുന്ന നാലുപേര്‍ കൂടി ഗുജ്ജാറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് പൊലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ വെളിപ്പെടുന്നത്. അതേ സമയം സംഭവത്തില്‍ പരിക്കേറ്റ രണ്ടുപേരെ ദില്ലി ഡിഡിയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുപിയിലെ ബഗപാട്ട് സ്വദേശിയായ ഗുജ്ജാര്‍ വിജയ് പണ്ഡിറ്റ് കൊലക്കേസില്‍ 2015ലാണ് അറസ്റ്റിലായത്. ഇതിന് പുറമേ ഇയാള്‍ക്ക് മറ്റ് 22 കേസുകളില്‍ പ്രതിയാണ്. 2019ലാണ് ഒരു കൊലപാതക കേസില്‍ തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. അതേ സമയം ജയില്‍ അധികൃതര്‍ അറിഞ്ഞുകൊണ്ടുള്ള കൊലപാതകമാണ് നടന്നത് എന്ന് ആരോപിച്ച് ഗുജ്ജറിന്റെ പിതാവ് വിക്രം സിംഗ് രംഗത്ത് എത്തി. ജയില്‍ അധികൃതര്‍ക്ക് സ്വയം സുരക്ഷയ്ക്ക് വേണ്ടി 'സംരക്ഷണ പണം' നല്‍കാത്തതിനാലാണ് കൊലപാതകം എന്ന് അദ്ദേഹം ആരോപിച്ചു. 10,000 രൂപ ജയില്‍ അധികൃതര്‍ ഗുജ്ജാറില്‍ നിന്നും ആവശ്യപ്പെട്ടെന്നാണ് ആരോപണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നാണ് സന്ദീപ് ഗോയല്‍ തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
ഉത്തർപ്രദേശ് പോലീസിന്റെ കൊടുംകുറ്റവാളികളുടെ പട്ടികയിൽപ്പെട്ട ഗുജ്ജാറിന്റെ തലയ്ക്കു 1.25 ലക്ഷം രൂപ വിലയിട്ടിരുന്നു. രോഹിത് ചൗധരി എന്ന മറ്റൊരു ഗുണ്ടാത്തലവനൊപ്പം ചേർന്ന് ചൗധരി-ഗുജ്ജാർ സംഘം ഉണ്ടാക്കിയിരുന്നു. സൗത്ത് ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam