'30 പവൻ, ഡയമണ്ട്, 85,000 രൂപ, സിങ്കപ്പൂർ ഡോളര്‍', മോഷണത്തിന് പിന്നാലെ ഗോവയിലേക്ക്; കുപ്രസിദ്ധ ഗുണ്ട പിടിയിൽ

Published : Jun 27, 2023, 05:42 PM IST
'30 പവൻ, ഡയമണ്ട്, 85,000 രൂപ, സിങ്കപ്പൂർ ഡോളര്‍', മോഷണത്തിന് പിന്നാലെ ഗോവയിലേക്ക്; കുപ്രസിദ്ധ ഗുണ്ട പിടിയിൽ

Synopsis

മോഷണം നടത്തിയ ശേഷം മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി ഒളിവിൽ കഴിയുന്ന രീതിയാണ് ഇയാള്‍ക്ക്. മുട്ടപ്പലത്തെ മോഷണത്തിനു ശേഷം ഗോവയില്‍ ഒഴിവില്‍ കഴിയുകയായിരുന്നു

തിരുവനന്തപുരം: മുട്ടപ്പലത്തെ വീട് കവർച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. അഴൂർ മുട്ടപ്പലം ആയുര്‍വേദ ആശുപത്രിക്ക് സമീപം പ്ലാവില പുത്തൻ വീട്ടിൽ മിന്നല്‍ ഫൈസല്‍ എന്ന ഫൈസല്‍ (41) ആണ് പിടിയിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി വധശ്രമം, ലഹരികച്ചവടം, ഭവനഭേദനം, കൂട്ടായ കവര്‍ച്ച തുടങ്ങി 20 ലേറെ കേസുകളില്‍ പ്രതിയാണ് മിന്നല്‍ ഫൈസൽ. ചിറയിന്‍കീഴ് മുട്ടപ്പലം സ്വദേശിയായ പ്രവാസിയുടെ വീട്ടില്‍ നിന്നു കവർച്ച നടത്തിയ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റിലായത്.

മെയ് 30 രാത്രി ആണ് സംഭവം. 30 പവന്‍ സ്വര്‍ണം, ഡയമണ്ട്, 85000 രൂപ, 300 സിങ്കപ്പൂർ ഡോളര്‍, ഫോണ്‍ എന്നിവയാണ് കവർന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇയാള്‍ നിരന്തരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവന്നതിനാല്‍ ഇയാള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ് നിലനില്‍ക്കെ ഒളിവില്‍ കഴിയവേ ആണ് മുട്ടപ്പലം, അഴൂർ, മൂന്നുമുക്ക്, ശാസ്തവട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടത്തിയത്.

മുന്‍ പരിചയക്കാരായ പല ആളുകളെയും ഉപയോഗിച്ച് മോഷണ ഉരുപ്പടികള്‍ വില്‍ക്കുകയായിരുന്നു രീതി. തിരുവനന്തപുരം സ്വദേശിയായ മുന്‍ ജ്വല്ലറി ഉടമ ജയശീലന്‍, അയിലം സ്വദേശിയായ ബസ് ഡ്രൈവര്‍ കണ്ണന്‍, അകൗണ്ടന്റ് സ്മിത എന്നിവര്‍ ഈ കേസില്‍ ഇയാളെ സഹായിച്ചതിനു നേരത്തെ അറസ്റ്റിലായിരുന്നു. മുന്‍ ജ്വല്ലറി ഉടമ ജയശീലന്‍ മുഖാന്തിരമാണ് ഇയാള്‍ കൂടുതല്‍ സ്വര്‍ണ്ണം വിറ്റതെന്ന് സംശയിക്കുന്നു. മുട്ടപ്പലത്തെ മോഷണം നടത്തിയ ഉരുപ്പടികളില്‍ പകുതിയിലേറെ പോലിസ് കണ്ടെത്തി. മോഷണം നടത്തിയ ശേഷം മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി ഒളിവിൽ കഴിയുന്ന രീതിയാണ് ഇയാള്‍ക്ക്.

മുട്ടപ്പലത്തെ മോഷണത്തിനു ശേഷം ഗോവയില്‍ ഒഴിവില്‍ കഴിയുകയായിരുന്നു. ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന ഇയാളെ കൊല്ലം റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പൊലിസ് പിടികൂടിയത്. പല പ്രാവശ്യം അറസ്റ്റ് ചെയ്യാനെത്തുന്ന പോലിസുകാരെ ആക്രമിച്ചിട്ടുണ്ട്. ജില്ല പോലിസ് മേധാവി ശില്പ. ഡി, ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ജയകുമാർ, ചിറയിന്‍കീഴ് ഇന്‍സ്പെക്ടര്‍ കെ. കണ്ണൻ, സബ് ഇന്‍സ്പെക്ടര്‍മാരായ സുമേഷ് ലാല്‍, അനൂപ്‌, മനോഹര്‍, അരുണ്‍ കുമാര്‍, എ.എസ്.ഐ ഷജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More : എൽഡിഎഫിന്‍റെ അവിശ്വാസത്തിന് ബിജെപി അംഗത്തിന്‍റെ പിന്തുണ; തലസ്ഥാനത്ത് പഞ്ചായത്ത് ഭരണം പോയത് ബിജെപിക്ക് !

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ