യുവാവിന്‍റെ നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തിയ കേസ്; യുവതി അറസ്റ്റില്‍

By Web TeamFirst Published Mar 21, 2019, 11:51 AM IST
Highlights

കേസ്സിലെ മറ്റ് പ്രതികളായ തിരുവമ്പാടി തണ്ണിക്കോട്ട് ടി.ജെ. ജോർജ് (50), കൂമ്പാറ ഇടമുളയിൽ ഡോൺ ഫ്രാൻസിസ് (28) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു

തിരുവമ്പാടി: യുവാവിന്‍റെ നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതി പിടിയില്‍. കൊടുങ്ങല്ലൂർ വള്ളിവട്ടം ഇടവഴിക്കൽ ഷമീന എന്ന 27 കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വ്യാഴാഴ്ച കൊടുങ്ങല്ലൂരില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് .

തിരുവമ്പാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്‍റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിൽ രണ്ടുമാസം മുമ്പുണ്ടായി സംഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കേസ്സിലെ മറ്റ് പ്രതികളായ തിരുവമ്പാടി തണ്ണിക്കോട്ട് ടി.ജെ. ജോർജ് (50), കൂമ്പാറ ഇടമുളയിൽ ഡോൺ ഫ്രാൻസിസ് (28) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.റിസോർട്ട് വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വിളിച്ചുവരുത്തി മദ്യം കുടിപ്പിക്കുകയും പിന്നീട് യുവതിക്കൊപ്പം വിടുകയുമായിരുന്നു. 

യുവാവും ഷമീനയും ഒന്നിച്ചുള്ള ദൃശ്യങ്ങളും പകർത്തി. ഇവ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ആദ്യം 40,000 രൂപ വാങ്ങി. പിന്നീട് അഞ്ച് ലക്ഷം കൂടി ആവശ്യപ്പെട്ടു. ഷമീന തിരുവമ്പാടിയിലെ യുവാവിന്‍റെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇതോടെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ഷമീനയെ കോടതിയില്‍ ഹാജറാക്കും.


 

click me!