കോട്ടയത്ത് വയോധികൻ വെട്ടേറ്റ് മരിച്ചു; അയൽവാസി അറസ്റ്റിൽ

Published : May 15, 2020, 04:16 PM ISTUpdated : May 15, 2020, 04:27 PM IST
കോട്ടയത്ത് വയോധികൻ വെട്ടേറ്റ് മരിച്ചു; അയൽവാസി അറസ്റ്റിൽ

Synopsis

അയല്‍വാസിയായ മാത്തുക്കുട്ടി ഔസേപ്പ് ചാക്കോയെ കോടാലി കൊണ്ട് വെട്ടിക്കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി വഴിത്തര്‍ക്കം ഉണ്ടായിരുന്നു.

കോട്ടയം: കോട്ടയം വാകത്താനത്ത് വയോധികൻ വെട്ടേറ്റ് മരിച്ചു. 80 വയസുള്ള ഔസേപ്പ് ചാക്കോയാണ് മരിച്ചത്. സംഭവത്തിൽ കേസ് രേഖപ്പെടുത്തിയ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഔസേപ്പ് ചാക്കോയുടെ അയൽവാസി മാത്തുക്കുട്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അയല്‍വാസിയായ മാത്തുക്കുട്ടി ഔസേപ്പ് ചാക്കോയെ കോടാലി കൊണ്ട് വെട്ടിക്കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി വഴിത്തര്‍ക്കം ഉണ്ടായിരുന്നു.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ