മൺട്രോതുരുത്തിൽ ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ച നിലയില്‍; ചുമരില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ്

Published : Jan 19, 2022, 07:14 AM ISTUpdated : Jan 19, 2022, 07:20 AM IST
മൺട്രോതുരുത്തിൽ ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ച നിലയില്‍; ചുമരില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ്

Synopsis

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ സംശയം.

കൊല്ലം: കൊല്ലം മൺറോ തുരുത്തിൽ ഭാര്യയെ വെട്ടികൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി.മൺട്രോതുരുത്ത് പരമ്പ് നെന്മേനി സ്വദേശി  പുരുഷോത്തമനാണ്(75)  ഭാര്യ വിലാസിനിയെ(65) വെട്ടികൊന്ന ശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രിയോടെ  നടന്നതായി സംശയിക്കുന്ന  സംഭവം ഇന്നലെ രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ (murder) ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ സംശയം.

പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന്  പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ദാരുണ സംഭവം വെളിപ്പെട്ടത്. മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു പുരുഷോത്തമൻ. രക്തത്തിൽ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആർക്കൊക്കെ നൽകണമെന്നുമെല്ലാം വീടിന്റെ ചുവരിൽ എഴുതിയിരുന്നു. 

പുരുഷോത്തമൻ എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇതെന്നാണ് പൊലീസ് അനുമാനം. മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളാണ് പുരുഷോത്തമൻ. പുരുഷോത്തമനെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്നും  പൊലീസ് പറഞ്ഞു.
 


 

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ