മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ

Published : Dec 20, 2025, 11:29 PM IST
old woman death

Synopsis

ശരീരത്തിൽ പരിക്കുകളുണ്ടെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി നടപടികൾ പുരോ​ഗമിക്കുകയാണ്.

കാസർകോട്: കാസർകോട് കരിന്തളത്ത് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ലക്ഷ്മികുട്ടി അമ്മ (80) ആണ് മരിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇവരുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ ആയിരുന്നു ഉണ്ടായിരുന്നത്. വീട്ടിലെ മെയിൻ സ്വിച്ച് ഓഫാക്കി വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. കൂടാതെ അടുക്കള വാതിൽ തുറന്നു കിടക്കുകയായിരുന്നു. ശരീരത്തിൽ പരിക്കുകളുണ്ടെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി നടപടികൾ പുരോ​ഗമിക്കുകയാണ്. വീടിന് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ നാളെ മാത്രമേ നടക്കുകയുള്ളൂ. വിരലടയാള വിദ​ഗ്ധരും നാളെയെത്തും. മരണത്തിൽ പൊലീസ് സംശയമുന്നയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഈ വീട്ടിൽ സ്വർണ കവർച്ച നടന്നിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. റോ‍ഡിന് സമീപത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കവർച്ചാ ശ്രമമാണോ നടന്നതെന്ന സംശയവും പൊലീസ് പങ്കുവെയ്ക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശ്ശൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹം കണ്ടത് അടുക്കളയിൽ, സമീപം ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി
മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു