ലെഹംഗയുടെ ഫാളില്‍ കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്ന് ; ഒരാള്‍ അറസ്റ്റില്‍

Published : Oct 24, 2021, 12:58 PM IST
ലെഹംഗയുടെ ഫാളില്‍ കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്ന് ; ഒരാള്‍ അറസ്റ്റില്‍

Synopsis

ആന്ധ്രപ്രദേശിലെ നരസപുരത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് അയച്ച പാര്‍സലിനുള്ളിലായിരുന്നു ലംഹംഗയിലൊളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.

ലെഹംഗയിലൊളിപ്പിച്ച്(hidden in three lehengas) കടത്തിയ കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന്(Drugs) പിടികൂടി ( Narcotics Control Bureau). ലെഹംഗയുടെ ഫാളിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കമരുന്നുണ്ടായിരുന്നത്. ആന്ധ്രപ്രദേശിലെ നരസപുരത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് അയച്ച പാര്‍സലിനുള്ളിലായിരുന്നു ലംഹംഗയിലൊളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.

ഗുജറാത്ത് തീരത്തെ 21,000 കോടിയുടെ ലഹരിവേട്ട, കേസ് എൻഐഎ ഏറ്റെടുത്തു

ഹെറോയിന്‍; 3 രാജ്യങ്ങളില്‍ നിന്നുള്ള ഇടപാട് നടത്തില്ലെന്ന് മുന്ദ്രാ തുറമുഖം, കടുത്ത നിലപാടുമായി അദാനി പോർട്സ്

ഹാഷിഷ് ഓയിലുമായി യുവാക്കളും യുവതിയും അറസ്റ്റില്‍

ബെംഗലുരുവിലാണ് മൂന്ന് കിലോയോളം മയക്കുമരുന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തേത്തുടര്‍ന്ന് എന്‍സിബി ബെംഗലുരു സോണല്‍ ഡയറക്ടര്‍ അമിത് ഗാവട്ടിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായാണ് വിവരം. വ്യാജ അഡ്രസ് ഉപയോഗിച്ചായിരുന്നു പാര്‍സല്‍ അയച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പാഴ്സൽ വഴി കഞ്ചാവ് എത്തിച്ചു, തിരുവനന്തപുരത്ത് 60 കിലോ കഞ്ചാവ് പിടികൂടി

ലഹരി മരുന്ന് ലഭിച്ചില്ല; കണ്ണൂര്‍ ജില്ലാ ജയിലില്‍ തടവുപുള്ളികള്‍ അക്രമാസക്തരായി, കൈ ഞരമ്പ് മുറിച്ചു

ചെന്നൈയിലേക്ക് പാഴ്സല്‍ അയച്ച വ്യക്തിയേയും തിരിച്ചറിഞ്ഞതായാണ് സൂചന. ചെന്നൈ സ്വദേശിയെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് മൂവായിരം കിലോ ലഹരി മരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ മൂന്ന് പേരെ പ്രത്യേക കോടതി പത്ത് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അഫ്ഗാനിൽ നിന്നാണ് ഹെറോയിൻ അടങ്ങിയ കണ്ടെയ്നർ അയച്ചത്. നാല് അഫ്ഗാൻ പൗരൻമാർ അടക്കം 8 പേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്.  

മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് കച്ചവടം; എല്‍എസ്‍ഡി സ്റ്റാമ്പുമായി യുവാക്കള്‍ പിടിയില്‍

സൈക്കിളിൽ കാറ്റ് നിറക്കാന്‍ വിയ്യൂർ ജയിൽ പമ്പിലെത്തി, ടോയ്‍ലറ്റിൽ കഞ്ചാവ് ഒളിപ്പിച്ചു, രണ്ടുപേര്‍ പിടിയില്‍
 കൊച്ചി വിമാനത്താവളത്തിൽ മയക്കുമരുന്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്