Asianet News MalayalamAsianet News Malayalam

പാഴ്സൽ വഴി കഞ്ചാവ് എത്തിച്ചു, തിരുവനന്തപുരത്ത് 60 കിലോ കഞ്ചാവ് പിടികൂടി

നേരെത്ത 187 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കഞ്ചാവ് പാഴ്സലൽ സർവ്വീസിൽ നിന്നും വാങ്ങിയ അനൂപിനെനയും പിടികൂടി.

 

ganja seized from thiruvananthapuram
Author
Thiruvananthapuram, First Published Oct 6, 2021, 8:15 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വൻ ക‌ഞ്ചാവ് വേട്ട (ganja seized). ആന്ധ്രയിൽ നിന്നും പാഴ്സൽ വഴി തിരുവന്തപുരത്ത് എത്തിച്ച 60 കിലോ കഞ്ചാവ് കൂടി എക്സൈസ് പിടികൂടി. നേരെത്ത 187 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കഞ്ചാവ് പാഴ്സലൽ സർവ്വീസിൽ നിന്നും വാങ്ങിയ അനൂപിനെനയും പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പേയാട് അനീഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 187 കിലോ കഞ്ചാവ് പിടികൂടിയത്. ആന്ധ്രയിൽ നിന്നും അനീഷിനൊപ്പം കഞ്ചാവെത്തിച്ച സജിയ്ക്കെതിരെയും എക്സൈസ് കേസെടുത്തു. ആന്ധ്രയിൽ നിന്നും കഞ്ചാവെത്തിച്ച് അഞ്ചുപേരാണെന്ന് എക്സൈസ് കണ്ടെത്തി.

ട്രയിനില്‍ കടത്തുകയായിരുന്ന ഏഴരകിലോ കഞ്ചാവ് ആര്‍പിഎഫ് പിടികൂടി

പാഴ്സൽ സ്ഥാപനത്തിൽ നിന്നും കഞ്ചാവ് പൊതികളെടുത്തവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അനൂപിലെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ അനൂപിൻെറ ദൃശ്യങ്ങളുണ്ടായിരുന്നു. അനൂപിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അന്തിയൂർക്കോണം മൂങ്ങോട് ക്വാറിയിൽ വച്ചിരുന്ന 60 കിലോ കഞ്ചാവു കൂടി കണ്ടെത്തിയത്. എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡാണ് കഞ്ചാവ് കണ്ടെത്തിയത്. മറ്റ് നാല് പ്രതികള്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. 

സിനിമാ താരങ്ങളുടെ ഫ്ലാറ്റുകളില്‍ സ്വിഗ്ഗി വേഷമിട്ട് ലഹരിമരുന്ന് എത്തിക്കല്‍; ഒമ്പത് പേര്‍ കുടുങ്ങി 

Follow Us:
Download App:
  • android
  • ios