സമുദായം മാറി വിവാഹം; 22 കാരിയെ വെടിവച്ച് കൊന്ന് അമ്മാവന്‍, അറസ്റ്റ്

Published : Oct 26, 2022, 01:39 AM IST
സമുദായം മാറി വിവാഹം; 22 കാരിയെ വെടിവച്ച് കൊന്ന് അമ്മാവന്‍, അറസ്റ്റ്

Synopsis

തിങ്കളാഴ്ചയാണ് 22 കാരിയായ യുവതിയെ വെടിവച്ചു കൊന്നത്. അമ്മാവനും മറ്റ് രണ്ട് ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. 

സമുദായം മാറി വിവാഹം കഴിച്ച പെൺകുട്ടി വെടിവച്ച് കൊന്ന അമ്മാവന്‍ പിടിയില്‍. ബീഹാറിലെ  ബഗൽപൂരിലാണ് ദുരഭിമാനക്കൊല നടന്നത്. തിങ്കളാഴ്ചയാണ് 22 കാരിയായ യുവതിയെ വെടിവച്ചു കൊന്നത്. അമ്മാവനും മറ്റ് രണ്ട് ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ബന്ധുക്കള്‍ ഇതിന് മുന്‍പും പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും ഭീഷണിപ്പെടുത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. കൊലയാളി സംഘത്തിലെ മറ്റ് രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. ദീപാവലി ദിവസമായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. 

ബീഹാറിലെ രണ്ട് ജില്ലകളിലാണ് ഒരേ ദിവസം ദുരഭിമാനക്കൊല നടന്നത് . സമുദായം മാറി വിവാഹം ചെയ്തതിന് 22 കാരിയായ ശിവാനി സിംഗാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശ് സ്വദേശിയായ യുവാവിനെയാണ് ശിവാനി വിവാഹം ചെയ്തത്. രാജ്പുത് വിഭാഗത്തില്‍ നിന്നുള്ള യുവാവുമായി വിവാഹം നിശ്ചയിച്ചിരിക്കെ യുവതി മറ്റൊരാളെ വിവാഹം ചെയ്തതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. ഒക്ടോബര്‍ 22 ന് ഒളിച്ചോടി പോയി വിവാഹം ചെയ്ത യുവതി നാട്ടിലെത്തിയതിന് പിന്നാലെ സഹോദരനാണ് ക്ലോസ് റേഞ്ചില്‍ വച്ച് യുവതിയെ വെടിവച്ചുകൊന്നത്. ഈ സംഭവത്തില്‍ ഷാഹില്‍ സിംഗ് എന്ന  കാലുവിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. 

രണ്ടാമത്തെ സംഭവത്തില്‍ 19കാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പിതാവു സഹോദരനും ബന്ധുവും ചേര്‍ന്നാണ് 19കാരിയെ കൊലപ്പെടുത്തിയത്. 19കാരിയുടെ പ്രണയ ബന്ധത്തിന് വീട്ടുകാര്‍ എതിരായിരുന്നു. പെണ്‍കുട്ടിയെ കൊന്ന് മൃതദേഹം കുളത്തില്‍ തള്ളിയെന്നാണ് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്