
തിരുവനന്തപുരം : ഓണ്‍ലൈൻ വഴി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. പെരുന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് സോജനെയാണ് തിരുവനന്തപുരം സൈബർ പൊലിസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയിൽ നിന്നും നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം നടത്തിയപ്പോഴാണ് പൊലീസിന് കോടികളുടെ ഇടപാടുകളുടെ തെളിവുകള്‍ ലഭിച്ചത്.
മഫ്തിയിലെത്തി വിദ്യാർത്ഥിയെ മർദിച്ച സംഭവം; പൊലീസുകാർക്കെതിരെ പ്രാഥമിക നടപടി
ആമസോണിന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ വെബ് സൈറ്റ് വഴിയായിരുന്ന തട്ടിപ്പ്. ജോലി വാഗ്ദാനം ചെയ്താണ് തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് സന്ദേശം ലഭിക്കുന്നത്. ഓണ്‍ലൈൻ വഴി സാധനങ്ങൾ കച്ചവടം ചെയ്ത് വീട്ടിലിരുന്നും പണം സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. അങ്ങനെ യുവതി പല ഘട്ടങ്ങളിലായി നാലരക്ഷം രൂപ ഓണ്‍ ലൈൻ അക്കൗണ്ട് വഴി കൈമാറി. തട്ടിപ്പാണെന്ന മനസിലായപ്പോള്‍ സൈബർ പൊലീസിൽ പരാതി നൽകി. ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ ചെന്നെത്തിയത് മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളിലെ അക്കൗണ്ടുകളിലേക്കാണ്.
ഹൃദ്രോഗിയായ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി സഹോദരങ്ങള പൊലീസ് മര്‍ദ്ദിച്ചതായി പരാതി
വിശദമായ പരിശോധനയിലാണ് യുവതി മഹാരാഷ്ട്രയെ അക്കൗണ്ടിലേക്ക് കൈമാറിയ പണത്തിൽ നിന്നും മൂന്നു ലക്ഷം രൂല മലപ്പുറം സ്വദേശിയായ മുഹമ്മദിൻെറ സോജന്റെ അക്കൗണ്ടുലേക്ക് എത്തിയത് ശ്രദ്ധയിൽപ്പെട്ടത്. സോജന്റെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അഞ്ചുകോടിലധികം രൂപ ഒരാഴ്ചക്കകം കൈമാറ്റം ചെയ്തുട്ടുള്ളതായി കണ്ടെത്തി. ഇതേ തുടർന്നാണ് സോജനെ കസ്റ്റഡിയിൽ എടുക്കുന്നത്. രാജ്യവ്യാപകമായി ഓണ്‍ ലൈൻ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് സോജനെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് ഉത്തരേന്ത്യൻ തട്ടിപ്പ് സംഘവുമായി അടുത്തബന്ധമുണ്ട്. ഓണ്‍ലൈൻ തട്ടിപ്പുകളിൽ ഉത്തരേന്ത്യക്കാരാണ് ചരടുകള്‍ വലിക്കുന്നത്. ആദ്യമായാണ് തട്ടിപ്പിലെ മലയാളി ബന്ധം വെളിപ്പെടുത്തത്. സോജന്രെ ചില സുഹൃത്തുക്കള്‍ക്കും ഈ തട്ടിപ്പിൽ ബന്ധമുണ്ടെന്ന് സൈബർ പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനായി കസ്റ്റഡിൽ വാങ്ങുമെന്ന് സൈബർ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ശ്യം ലാൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam