Asianet News MalayalamAsianet News Malayalam

മഫ്തിയിലെത്തി വിദ്യാർത്ഥിയെ മർദിച്ച സംഭവം; പൊലീസുകാർക്കെതിരെ പ്രാഥമിക നടപടി

എടവണ്ണ സ്റ്റേഷനിലെ ഡ്രൈവർ അബ്ദുൽ കാദറെ മലപ്പുറം ക്യാമ്പ് ഓഫീസിലേക്ക് സ്ഥലം മാറ്റും. അബ്ദുൽ ഖാദർ, കോഴിക്കോട് ജോലി ചെയ്യുന്ന അബ്ദുൽ അസീസ് എന്നീ പൊലീസുകാർക്കെതിരെ കേസ്.

action against police officers who brutally beating a student  in malappuram
Author
First Published Oct 19, 2022, 9:39 PM IST

മലപ്പുറം: മലപ്പുറം: മലപ്പുറത്ത്‌ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടി. എടവണ്ണ സ്റ്റേഷനിലെ ഡ്രൈവർ അബ്ദുൽ ഖാദറിനെ മലപ്പുറം ക്യാമ്പ് ഓഫീസിലേക്ക് മാറ്റും. ഇയാൾക്കൊപ്പം കുട്ടിയെ മർദിച്ച കോഴിക്കോട് മാവൂരിൽ ജോലി ചെയ്യുന്ന അബ്ദുൽ അസീസ് എന്ന പൊലീസുകാരനെതിരെയും കേസെടുത്തു. ഇരുവരുടെയും ഭാഗത്ത് വീഴ്ച ഉണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്.

കുഴിമണ്ണ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ്‌ അൻഷിദിനെയാണ് മഫ്തിയിൽ വന്ന പൊലീസുകാർ കഴിഞ്ഞ ദിവസം ക്രൂരമായി മർദ്ദനമേറ്റത്. സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായതിന് പിന്നാലെയാണ് നാട്ടുകാരായ പൊലീസുകാർ ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെയാണ് മർദ്ദിച്ചത്. സംഘർഷവുമായി യാതൊരു ബന്ധവും വിദ്യാർഥിക്ക് ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥിയെ പൊലീസ് നാഭിക്ക് ഉൾപ്പെടെ ചവിട്ടുന്ന ദൃശ്യങ്ങൾ നേരത്തെ  പുറത്ത് വന്നിരുന്നു. ഹൃദയ ശാസ്ത്രക്രിയ കഴിഞ്ഞ ആളാണ്‌ മുഹമ്മദ്‌ അൻഷിദ്. സംഭവത്തിന് ശേഷം എടവണ്ണ പൊലീസ് സ്റ്റേഷനില്‍ നിന്നും ഒത്തു തീര്‍പ്പിന് വിളിച്ചെന്നും കുട്ടിയുടെ പിതാവ് പറയുന്നു. പൊലീസ് മൊഴിയെടുക്കാന്‍ വൈകിയെന്നും ആക്ഷേപമുണ്ട്.

സംഭവം നടന്ന ദിവസം കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ ഇതുമായി ഒരു ബന്ധവുമില്ലാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് ക്രൂര മര്‍ദനമേറ്റത്. മര്‍ദനമേറ്റ വിദ്യാര്‍ത്ഥിക്ക് നേരത്തെ ഹൃദയ ശസ്ത്രക്രിയ നടന്നിരുന്നു. മര്‍ദ്ദിച്ചവരില്‍ എടവണ്ണ സ്റ്റേഷനിലെ പൊലീസുകാരനും ഉണ്ടെന്ന് പിതാവ് ബി അയൂബ് പറയുന്നു. സംഭവത്തില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തെങ്കിലും മൊഴിയെടുക്കാന്‍ വൈകി എന്നും കുടുംബം പറയുന്നു.

Follow Us:
Download App:
  • android
  • ios