
മലപ്പുറം: പാണ്ടിക്കാട് മുസ്ലിം ലീഗ് പ്രവർത്തകൻ ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീറിനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. ഒറവമ്പുറം സ്വദേശി ഷമ്മാസാണ് അറസ്റ്റിലായത്. ഇതോടെ ആര്യാടൻ സമീറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ജനുവരി 27ന് രാത്രി 11 മണിയോടെയാണ് പാണ്ടിക്കാട് ഒറവമ്പലത്ത് വച്ചാണ് മുഹമ്മദ് സമീറിന് കുത്തേറ്റത്. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിച്ചിച്ച സമീർ പുലർച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. മുഹമ്മദ് സമീറിനെ കുത്തിക്കൊന്ന കേസിലെ ഒറവമ്പ്രം കിഴക്കുമ്പറമ്പിൽ നിസാം, കിഴക്കുമ്പറമ്പിൽ ബാപ്പു, കിഴക്കും പറമ്പിൽ മജീദ് എന്ന ബാഷ, ഒറവമ്പുറം ഒറവമ്പുറം ഐലക്കര യാസർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam