കരിപ്പൂര്‍ വിമാനത്താവളത്തില്‍ 45 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയില്‍

By Web TeamFirst Published Feb 6, 2021, 9:49 PM IST
Highlights

മിശ്രിത സ്വര്‍ണ്ണം കാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചിരുന്നത്. 

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മസ്‌കറ്റില്‍ നിന്നുമെത്തിയ യുവാവിൽ നിന്ന് ഒരു കിലോ 120 ഗ്രാം മിശ്രിത സ്വർണ്ണം കസ്റ്റംസ്  പ്രിവന്റീവ് വിഭാഗം പിടികൂടി. കൊണ്ടോട്ടി മൊറയൂർ സ്വദേശി മാളിയക്കൽ മുഹമ്മദ് അൽസാറിൽ (33) നിന്നാണ് സ്വർണ്ണം പിടികൂടിയത്. 45 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്.

മിശ്രിത സ്വര്‍ണ്ണം കാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പായ്ക്കുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചിരുന്നത്. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കമ്മീഷണർ കെ വി രാജന്‍റെ നിർദ്ദേശ പ്രകാരം സൂപ്രണ്ടുമാരായ കെ കെ പ്രവീൺ കുമാർ, കെ പ്രേംജിത്ത്, സന്തോഷ് ജോൺ, ഇൻസ്‌പെക്ടർമാരായ ഇ മുഹമ്മദ് ഫൈസൽ, എം പ്രതീഷ്, സി ജയഭിപ്, ഹെഡ് ഹവിൽദാർമാരായ എം സന്തോഷ് കുമാർ, ഇ വി മോഹനൻ എന്നിവർ ചേർന്നാണ് സ്വർണക്കടത്ത് പിടികൂടിയത്.
 

click me!