കീഴാറ്റിങ്ങൽ സഹകരണ ബാങ്ക് കവര്‍ച്ചാശ്രമം: ഒന്‍പതാം പ്രതിയും പിടിയില്‍

Published : Oct 11, 2019, 07:30 PM IST
കീഴാറ്റിങ്ങൽ സഹകരണ ബാങ്ക് കവര്‍ച്ചാശ്രമം: ഒന്‍പതാം പ്രതിയും പിടിയില്‍

Synopsis

കീഴാറ്റിങ്ങൽ സഹകരണ ബാങ്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് ഷട്ടർ അറുത്ത് കവർച്ചക്ക് ശ്രമം നടത്തിയ കേസ്സിലെ ഒമ്പതാം പ്രതിയും കടയ്ക്കാവൂർ പൊലീസിന്‍റെ പിടിയില്‍.  

തിരുവനന്തപുരം: കടയ്ക്കാവൂർ കീഴാറ്റിങ്ങൽ സഹകരണ ബാങ്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് ഷട്ടർ അറുത്ത് കവർച്ചക്ക് ശ്രമം നടത്തിയ കേസ്സിലെ ഒമ്പതാം പ്രതിയും കടയ്ക്കാവൂർ പൊലീസിന്‍റെ പിടിയില്‍. മുദാക്കൽ ഊരു പൊയ്ക ലക്ഷം വീട്ടിൽ രാജീവ് (42)  ആണ് പിടിയിൽ ആയത്. കേസ്സിലെ മറ്റ് പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. എന്നാൽ ഒളിവിലായിരുന്ന രാജീവിനെ കഴിഞ്ഞദിവസം പിടികൂടാൻ കഴിഞ്ഞിരുന്നില്ല. 

ഇരുപത് വർഷമായി പൊലീസ്  പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിരുന്ന ഇളമ്പ കുന്നുവിള വീട്ടിൽ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഉള്ള എട്ടംഗ സംഘം ആണ് കഴിഞ്ഞ ദിവസം  കടയ്ക്കാവൂർ പൊലീസിന്റെ പിടിയിൽ ആയത്.  ഇയാൾ പിടിയിൽ ആയതോടെ തെളിയാതെ കിടന്ന നിരവധി മോഷണക്കേസ്സുകൾക്ക് തുമ്പ് കിട്ടിയിരുന്നു.

ആറ്റിങ്ങൽ ഡി വൈ എസ് പി കെ വിദ്യാധരന്റെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ എം ശ്രീകുമാർ , കടയ്ക്കാവൂർ എസ് ഐ വിനോദ് വിക്രമാദിത്യൻ , ഷാഡോ ടീം അംഗങ്ങളായ ബി ദിലീപ് , ആർ ബിജുകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഡീൻ , സജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ