മോർഫ് ചെയ്ത് ചലച്ചിത്ര-സീരിയൽ നടിയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; ഒരാൾ കൂടി അറസ്റ്റിൽ

Published : Nov 29, 2021, 09:22 PM IST
മോർഫ് ചെയ്ത് ചലച്ചിത്ര-സീരിയൽ  നടിയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; ഒരാൾ കൂടി അറസ്റ്റിൽ

Synopsis

നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇവർ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 

തിരുവനന്തപുരം: ചലച്ചിത്ര-സീരിയൽ  നടിയുടെ  മോർഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങൾ (Nude images) പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ (Arrest). ദില്ലി സാഗർപൂർ സ്വദേശി ഭാഗ്യരാജ് (22) നെയാണ് പ്രത്യേക സംഘം ദില്ലിയിൽ നിന്നും അറസ്റ്റ് ചെയ്തത്.  നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ  മണികണ്ഠൻ ശങ്കെറ അറസ്റ്റ് ചെയ്തിരുന്നു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നിർദ്ദേശാനുസരണം സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രൂപവൽകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇവർ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സൈബർ ക്രൈം പൊലീസ് അസി. കമ്മീഷണർ ടി. ശ്യാംലാൽ, ഇൻസ്പെക്ടർ എസ്.പി. പ്രകാശ്, എസ്.െഎ ആർ.ആർ.  മനു, പൊലീസ് ഉദ്യോഗസ്ഥരായ വി.എസ്. വിനീഷ്, എ.എസ്. സമീർഖാൻ, എസ്.മിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും.

പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി പ്രവീണ  പ്രതികരിച്ചു. ചലച്ചിത്ര രംഗത്തെ പല നടികൾക്കുമെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ട്.എന്നാൽ പലരും പ്രതികരിക്കാൻ തയ്യാറാകാത്തതാണ്  കുറ്റവാളികൾക്ക് പ്രോൽസാഹനമാകുന്നത്. ആ സാഹചര്യം ഒഴിവാക്കി എല്ലാവരും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാൽ പരാതിയുമായി രംഗത്തെത്തണമെന്ന് അവർ കൂട്ടിച്ചേർത്തു.


വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ചു; തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍
വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഹണിട്രാപ്പിലൂടെ ഇരയാക്കുന്ന യുവാക്കളുടെ ഫേസ്ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകൾ വഴിയാണ് സൗമ്യ നഗ്നചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. നൂറിലധികം ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി ഒരു യുവതിയുടെ നഗ്നചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ഈ അക്കൗണ്ട് ഉടമകളിലേക്കെത്തി. യുവാക്കളിലേക്ക് അന്വേഷണമെത്തിയപ്പോഴാണ് സൗമ്യ ഒരുക്കിയ ഹണിട്രാപ്പിന്‍റെ ചുരുളഴിഞ്ഞത്.   

വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റ് പണം തട്ടി; യുവാവ് അറസ്റ്റില്‍
വീട്ടമ്മയുടെ ചിത്രം അവരറിയാതെ പകര്‍ത്തി മോര്‍ഫ് ചെയ്ത് നഗ്ന ചിത്രമാക്കി വിറ്റ് പണംതട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാ വള്ളിച്ചിറ മണലേല്‍പ്പാലം കച്ചേരിപ്പറമ്പില്‍ ജെയ്‌മോന്‍(20) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ വ്യാജ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ വിറ്റ് ഇയാള്‍ ഒന്നരലക്ഷം രൂപ സ്വന്തമാക്കിയെന്നും പൊലീസ് പറഞ്ഞു. സ്ത്രീയുടെ ചിത്രങ്ങള്‍ അവരറിയാതെ രഹസ്യമായി പകര്‍ത്തി മോര്‍ഫ് ചെയ്ത് നഗ്ന ചിത്രമാക്കി മാറ്റുകയായിരുന്നു. 

സ്ത്രീകളുടെ ചിത്രങ്ങൾ അശ്‌ളീല വീഡിയുമായി ചേര്‍ത്തുവച്ചു; തന്ത്രിയെ നാട്ടുകാർ പിടികൂടി
സ്ത്രീകളുടെ ചിത്രങ്ങൾ അശ്‌ളീല വീഡിയോയുമായി മോർഫ് ചെയ്തു കംപ്യൂട്ടറില്‍ സൂക്ഷിച്ച തന്ത്രിയെ നാട്ടുകാർ പിടികൂടി കാട്ടാക്കട പൊലീസിൽ ഏൽപ്പിച്ചു. മൈലോട്ടു മൂഴി മൊട്ടമൂഡ് ദ്വാരക ജോതിഷാലയം നടത്തുന്ന നെയ്യാറ്റിൻകര മഞ്ചവിളാകം വിഷ്ണു പോറ്റി എന്ന വിഷ്ണുവാണ് അറസ്റ്റിലായത്. 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും