
മുംബൈ : ദീപാവലിക്ക് മധുരപലഹാരങ്ങൾ ഓർഡർ ചെയ്യുന്നതിനിടെ 49 കാരിക്ക് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് 2.4 ലക്ഷം രൂപ. സബർബൻ അന്ധേരി നിവാസിയായ പൂജ ഷാ ഞായറാഴ്ച ഒരു ഫുഡ് ഡെലിവറി ആപ്പിൽ മധുരപലഹാരങ്ങൾ ഓർഡർ ചെയ്തതോടെയാണ് പണം തട്ടിപ്പിനുള്ള കെണിയൊരുങ്ങിയത്.
ഓൺലൈനായി 1,000 രൂപ അടയ്ക്കാനാണ് ശ്രമിച്ചതെങ്കിലും ആ ശ്രമം പരാജയപ്പെട്ടു. തുടർന്ന് ഓൺലൈനിൽ മധുരപലഹാരക്കടയുടെ നമ്പർ കണ്ടെത്തി. ഈ നമ്പറിൽ വിളിച്ച് ഓർഡർ പറഞ്ഞു. മറുവശത്തുള്ള ആൾ പൂജയുടെ പക്കലുള്ള ക്രെഡിറ്റ് കാർഡ് നമ്പറും ഫോണിൽ ലഭിച്ച ഒടിപിയും പങ്കിടാൻ ആവശ്യപ്പെട്ടു. അവരാകട്ടെ കാർഡ് വിവരങ്ങളും ഒടിപിയും പങ്കിട്ടു.
ഏതാനും മിനിറ്റുകൾക്കുള്ളിൽ പൂജ ഷായുടെ അക്കൗണ്ടിൽ നിന്ന് 2,40,310 രൂപ നഷ്ടമായി. ഉടനെ പൂജാ ഷാ ഓഷിവാര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പൊലീസിന്റെ ഇടപെടലോടെ കൂടുതൽ തുക നഷ്ടമാകുന്നത് തടയാൻ സാധിച്ചു. 2,27,205 രൂപ കൂടി നഷ്ടമാകുന്നത് പൊലീസ് തടഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More : പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കം; ദില്ലിയിൽ ദീപാവലി ആലോഷത്തിനിടെ വെടിവെപ്പ്; 4 പേർക്ക് പരിക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam