Latest Videos

വാട്സ് ആപ്പിലൂടെ കസ്റ്റമേഴ്സ്, പേയ്മെന്‍റ് ഗൂഗിള്‍ പേ വഴി; തൃശ്ശൂരില്‍ ഓൺലൈൻ പെണ്‍വാണിഭ സംഘം പിടിയിൽ

By Web TeamFirst Published Aug 13, 2020, 3:00 PM IST
Highlights

വാട്സ് ആപ്പ് വഴി പെൺകുട്ടികളുടെ ഫോട്ടോ കാണിച്ച് ആളുകളെ ആകർഷിക്കും. പണം ഫോൺ പേ അല്ലെങ്കിൽ ഗൂഗിൾ പേ വഴി നൽകണം. എത്തേണ്ട സമയം പിന്നീട് അറിയിക്കും. ഇതായിരുന്നു രീതി. 

തൃശ്ശൂര്‍: തൃശ്ശൂരിലെ വെറ്റിലപ്പാറയില്‍ ഓൺലൈൻ പെണ്‍വാണിഭ സംഘം പിടിയിൽ. വെറ്റിലപ്പാറ സ്വദേശിനി സിന്ധു ഉൾപ്പെടെ പത്തു പേരെയാണ് പെണ്‍വാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. മുരിങ്ങൂരിൽ ഒരു വീട് കേന്ദ്രീകരിച്ചയിരുന്നു ഇവരുടെ പ്രവർത്തനം

കൊരട്ടി സി.ഐ. ബി.കെ. അരുണിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് പെൺവാണിഭ സംഘം പിടിയിലായത്. പിടികൂടുമ്പോൾ വീട്ടിൽ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും ഉണ്ടായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കോട്ടമുറിയിലെ വീട് ഏറെ നാളായി പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.

വാട്സ് ആപ്പ് വഴി പെൺകുട്ടികളുടെ ഫോട്ടോ കാണിച്ച് ആളുകളെ ആകർഷിക്കും. പണം ഫോൺ പേ അല്ലെങ്കിൽ ഗൂഗിൾ പേ വഴി നൽകണം. എത്തേണ്ട സമയം പിന്നീട് അറിയിക്കും. ഇതായിരുന്നു രീതി. വാടകവീട് കേന്ദ്രീകരിച്ച് രാവിലെ മുതൽ ആളുകളെ എത്തിച്ചിരുന്നു. തുണിത്തരങ്ങളുടെ മൊത്ത വ്യാപാരിയാണെന്നാണ് സിന്ധു  അയൽവീടുകളിൽ പറഞ്ഞിരുന്നത്. രാത്രി കാലങ്ങളിൽ ഒട്ടേറെപേർ ഇവിടെയെത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

19,000 രൂപയും ഗർഭ നിരോധന ഉറകളും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നാല് വാഹനങ്ങളും പിടിച്ചെടുത്തു. പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ അനാശ്യാസത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികൾ ഇപ്പോൾ റിമാൻഡിൽ ആണ്.

click me!