
പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പൊലീസ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോട് ആയിരുന്നു വൈദികന്‍റെ അതിക്രമം.
സെമിനാരിയിലെ ലൈംഗികപീഡനം: അര്‍ജന്റീനയിലെ മുന്‍ ബിഷപ്പിന് തടവുശിക്ഷ
സെമിനാരിയില്‍ വൈദിക പഠനത്തിനായി വന്ന യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അര്‍ജന്റീനയിലെ പ്രമുഖ കത്തോലിക്ക പുരോഹിതന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. രണ്ടാഴ്ചയായി നടക്കുന്ന വിചാരണയ്‌ക്കൊടുവിലാണ് മുന്‍ അര്‍ജന്റീനന്‍ ബിഷപ്പ് ഗുസ്താവോ സാന്‍ഷേറ്റയെ സാല്‍റ്റയിലെ കോടതി നാലര വര്‍ഷം തടവിന് ശിക്ഷിച്ചത്. വത്തിക്കാനില്‍ ഉന്നത ഉദ്യോഗം കിട്ടിപ്പോയ ബിഷപ്പിനെതിരായ കേസ് അര്‍ജന്റീനയിലെ കത്തോലിക്ക സഭയെ പിടിച്ചുകുലുക്കിയിരുന്നു.
പെരുന്നാള്‍ പ്രസംഗത്തിനിടെ മുസ്ലിം വിരുദ്ധ പരാമര്‍ശം; വൈദികനെതിരെ പൊലീസ് കേസ്
ഇരിട്ടി മണിക്കടവ് സെന്‍റ് തോമസ് പള്ളിയിലെ പെരുന്നാള്‍ പ്രസംഗവുമായി ബന്ധപ്പെട്ട് വൈദികനെതിരെ പൊലീസ് കേസ്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാകുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നതിനാണ് ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദര്‍ ആന്‍റണി തറേക്കടവിലിനെതിരെ കേസ് എടുത്തിരിക്കുന്നത്. പെരുന്നാള്‍ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നതിന് പിന്നാലെ ഉളിക്കല്‍ പൊലീസാണ് കേസ് എടുത്തതത്.
വൈദികരുടെ ലൈംഗികാതിക്രമം; അന്വേഷണത്തിന് തെറ്റായ വിവരങ്ങൾ നൽകിയെന്ന കുറ്റസമ്മതവുമായി മുൻ മാര്‍പ്പാപ്പ
വൈദികരുടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള അന്വേഷണത്തിന് തെറ്റായ വിവരങ്ങൾ നൽകിയെന്ന കുറ്റസമ്മതവുമായി മുൻ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമൻ . കുട്ടികളെ പീഡിപ്പിച്ച വൈദികനെ സംബന്ധിച്ച 1980ല്‍ നടന്ന ചര്‍ച്ചയില്‍ സംബന്ധിച്ചതായും ബെനഡിക്ട് പതിനാറാമൻ വ്യക്തമാക്കി. ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ലെന്നായിരുന്നു നേരത്തെ ഇത് സംബന്ധിച്ച് മുന്‍ മാര്‍പ്പാപ്പ പറഞ്ഞത്. ജര്‍മ്മനിയില്‍ നിന്നുള്ള അന്വേഷകര്‍ക്ക് ഇത് സംബന്ധിച്ച് നല്‍കിയ പ്രസ്താവന എഡിറ്റോറിയല്‍ പിശകായിരുന്നുവെന്നുമാണ് ബെനഡിക്ട് പതിനാറാമൻ വിശദമാക്കിയത്.
റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ്; 20 വര്‍ഷം തടവ് 10 വര്‍ഷമാക്കി
കൊട്ടിയൂർ പീഡനക്കേസ് പ്രതി മുൻ വൈദികൻ റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്. 20 വർഷം തടവുശിക്ഷ 10 വർഷമാക്കി ഹൈക്കോടതി വെട്ടിക്കുറച്ചു. പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 20 വർഷം വീതം മുന്ന് വകുപ്പുകളിലായി 60 വർഷം തടവാണ് തലശേരി പോക്സോ കോടതി നേരത്തെ വിധിച്ചത്. ശിക്ഷ 20 വർഷമായി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ടായിരുന്നു. ഇത് ചോദ്യംചെയ്തും ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് റോബിൻ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചത്. പോക്സോ, ബലാത്സംഗക്കുറ്റങ്ങൾ നിലനിൽക്കുമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് നാരായണ പിഷാരടി ഈ കുറ്റങ്ങൾക്ക് വിചാരണക്കോടതി വിധിച്ച 20 വർഷം തടവ് 10 വർഷമാക്കി വെട്ടിച്ചുരുക്കി. വിചാരണക്കോടതി ശിക്ഷിച്ച മൂന്നുലക്ഷം രൂപയുടെ പിഴ ഒരു ലക്ഷമാക്കി കുറച്ചിട്ടുമുണ്ട്.
നാല് വയസുകാരിയെ പീഡിപ്പിച്ചു; വരാപ്പുഴ സ്വദേശിയായ വൈദികന്‍ അറസ്റ്റില്‍
നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ പിടിയിൽ. വരാപ്പുഴ തുണ്ടത്തുംകടവ് സ്വദേശി സിബി വർഗീസിനെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 32 കാരനായ സിബി മരട് സെന്‍റ് മേരീസ് മഗ്ദലിൻ പള്ളിയിലെ സഹവികാരിയായിരുന്നു. സംഭവത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലായി ഇയാൾ ഒളിവില്‍ പോയി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പള്ളിയുടെ പണം മോഷ്ടിച്ച് വീട്ടില്‍ സെക്സ് പാര്‍ട്ടികള്‍ നടത്തിയ വൈദികന്‍ അറസ്റ്റില്‍
ഇടവകക്കാര്‍ സംഭാവനയായി നല്‍കുന്ന പണം ഉള്‍പ്പെടെ മോഷ്ടിച്ച് മയക്കുമരുന്ന് ഉപയോഗം നിറഞ്ഞ ആഡംബര സ്വവർഗ്ഗ ലൈംഗിക പാർട്ടികള്‍ നടത്തിയ വൈദികനെ വീട്ടുതടങ്കലിലാക്കി. പള്ളിയില്‍ നിന്ന് 117,000 ഡോളര്‍ മോഷ്ടിച്ച് വൈദികന്‍ സ്വന്തം വീട്ടില്‍ പാര്‍ട്ടികള്‍ നടത്തിയെന്നാണ് ആരോപണം. ഇറ്റലിയിലെ പ്രാറ്റോയില്‍ റോമന്‍ കാത്താലിക് വൈദികന്‍ റവ. ഫ്രാന്‍സെസ്കോ സ്പഗ്നേസി ആണ് അറസ്റ്റിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam