Cannabis seized : പെരുമ്പാവൂരിൽ നാലേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Published : Feb 25, 2022, 11:58 PM IST
Cannabis seized : പെരുമ്പാവൂരിൽ നാലേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Synopsis

പെരുമ്പാവൂരിൽ നാലേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബിഹാർ സ്വദേശി സലീം അൻസാരിയാണ് അറസ്റ്റിലായത്. 

എറണാകുളം: പെരുമ്പാവൂരിൽ (Perumbavur) നാലേകാൽ കിലോ കഞ്ചാവുമായി (Cannabis) ഇതര സംസ്ഥാന തൊഴിലാളി (Other state worker) പിടിയിൽ. ബിഹാർ സ്വദേശി സലീം അൻസാരിയാണ് അറസ്റ്റിലായത്. ബിഹാറിൽ നിന്ന് ട്രെയിനിൽ കഞ്ചാവ് കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുകയാണ് പ്രതിയുടെ പതിവ്. ഇത്തരത്തില്‍ മറ്റൊരാള്‍ക്ക് കഞ്ചാവ് കൈമാറാനായി നിൽക്കുന്നതിനിടയിലാണ് പൊലീസ് സലീമിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പൊലീസിനെ കണ്ട് പ്രതി കടലുണ്ടി പുഴയിൽ ചാടി; രണ്ട് മണിക്കൂറിന് ശേഷം പുഴയിൽ നിന്ന് തന്നെ വലയിലാക്കി പൊലീസ്

പരപ്പനങ്ങാടി: സ്‌കൂട്ടർ കത്തിച്ച കേസിലെ പ്രതി പൊലീസിനെ കണ്ടതോടെ കടലുണ്ടി പുഴയിലേക്ക് ചാടി. പൊലീസും നാട്ടുകാരും ചേർന്ന് പ്രതിയെ പിന്നീട് സാഹസികമായി പിടി കൂടി. വള്ളിക്കുന്ന് അത്താണിക്കൽ കോട്ടക്കുന്നിലെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി ചെട്ടിപ്പടി ആലുങ്ങൽ കരണമന്റെ പുരക്കൽ വീട്ടിൽ കുഞ്ഞാവയുടെ മകൻ ഇസ്മായിൽ (25) ആണ് പുഴയിൽ ചാടിയതും പിന്നാലെ പൊലീസിന്‍റെ വലയിലായതും.

സംഭവശേഷം ഒളിവിൽ പോയ പ്രതി വെള്ളിയാഴ്ച പുലർച്ചെ ആനങ്ങാടി ഫിഷ് ലാൻറിംഗ് സെൻററിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസഥാനത്തിൽ മഫ്തിയിലെത്തിയ പൊലീസ് പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ കടലുണ്ടി പാലത്തിലേക്ക് ഓടിക്കയറിയ പ്രതി അഴിമുഖത്തേക്ക് ചാടുകയായിരുന്നു. പുഴയിലേക്ക് ചാടിയ പ്രതി അഴിമുഖത്തെ പാറയിൽ പിടിച്ചു നിന്നു. കരക്ക് കയറാൻ ആവശ്യപ്പെട്ടിട്ടും കയറാതെ അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ പ്രതിയെ പിടികൂടാൻ ഫയർഫോഴ്‌സിന്റെ സഹായം തേടുകയും ഒരു യൂണിറ്റ് എത്തിച്ചെത്തിയെങ്കിലും രണ്ട് മണിക്കൂർ പണിപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ പ്രതി ഇതിനു മുൻപും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ട്.

16 കാരിയെ പീഡിപ്പിച്ച് മുങ്ങി, ഫോൺ ഉപയോഗിക്കാതെ 'ഒളിവ് ബുദ്ധി'; 2 വ‍ർഷത്തിന് ശേഷം പ്രതിയെ പൊലീസ് പിടികൂടി

കായംകുളം സ്വദേശിനിയായ പതിനാറ് കാരിയെ വിവാഹ വാഗ്ദാനം (Marriage Vows) നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Pocso Case) ഒളിവിൽ പോയ പ്രതിയെ ഒടുവിൽ പൊലീസ് പിടികൂടി. കായംകുളം ചിറക്കടവം മുറിയിൽ തഴയശ്ശേരിൽ വീട്ടിൽ സന്തോഷ് മകൻ ആകാശ് (28) ആണ് പൊലീസ് പിടിയിലായത് (Arrested By Police). പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ (Absconding) പോയ പ്രതിയെ രണ്ട് വർഷത്തിന് ശേഷമാണ് പൊലീസ് വലയിലാക്കിയത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ഡിസംബർ മാസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ഇയാൾ ഒളിവിൽ പോയത്.

Read more: ആദ്യ ശ്രമം കൊല്ലാൻ, പിന്നെ ലഹരിക്കേസ്, ഭർത്താവിനെ ഒഴിവാക്കാൻ വാർഡ് മെമ്പറായ ഭാര്യയുടെ ഞെട്ടിക്കുന്ന പദ്ധതികൾ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി
'പ്രധാന സാക്ഷികൾ മരിച്ചു, മറ്റ് സാക്ഷികൾ കൂറുമാറി', ആൽത്തറ വിനീഷ വധക്കേസിൽ ശോഭാ ജോൺ അടക്കമുള്ള പ്രതികൾ പുറത്ത്