കൊച്ചിയിൽ സൂപ്പര്‍ മാർക്കറ്റുകളിൽ മോഷണം, വിമാനത്തിൽ ബംഗാളിലേക്ക്, തിരികെയെത്തി വീണ്ടും മോഷണം, അറസ്റ്റ്

Published : Dec 10, 2021, 12:01 AM IST
കൊച്ചിയിൽ സൂപ്പര്‍ മാർക്കറ്റുകളിൽ മോഷണം, വിമാനത്തിൽ ബംഗാളിലേക്ക്, തിരികെയെത്തി വീണ്ടും മോഷണം,   അറസ്റ്റ്

Synopsis

നഗരത്തില്‍ സൂപ്പര്‍ മാർക്കറ്റുകള്‍ അര്‍ദ്ധ രാത്രിയില്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കൊച്ചി: നഗരത്തില്‍ സൂപ്പര്‍ മാർക്കറ്റുകള്‍ അര്‍ദ്ധ രാത്രിയില്‍ കുത്തിത്തുറന്ന് മോഷണം (burglary of supermarkets)  നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ (Other State Workers Arrested ) പിടിയില്‍. മോഷണം നടത്തിയ ശേഷം വിമാനമാർഗം നാട്ടിലേക്ക് മുങ്ങുന്നതാണ് ഇവരുടെ രീതി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.

വെസ്റ്റ് ബംഗാള്‍ ഉത്തര്‍ ദിനാജ്പൂര്‍ സ്വദേശികളായ മുക്താര്‍ ഉള്‍ഹക്ക് സംസു ജുവാ എന്നിവരാണ് പിടിയിലായത് കൊച്ചി നഗരത്തിലെ സൂപ്പർ മാർക്കറ്റിലെ ഷട്ടറുകളുടെ താഴു പൊട്ടിക്കാതെ ബ്രാക്കറ്റുകള്‍ തകര്‍ത്ത് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ഓക്ടോബറില്‍ പനമ്പള്ളി നഗറിലെ സൂപ്പര്‍ മാർക്കറ്റില്‍ നിന്നും ആറരലക്ഷം കവര്‍ച്ച ചെയ്തതാണ് തുടക്കം. തുടര്‍ന്ന് മുന്നു മാസത്തിനിടെ അയ്യപ്പന്‍കാവ് കറുകപ്പള്ളി എന്നിവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലില്‍ മോഷണം നടന്നു.

മോഷണ രീതി ശ്രദ്ധിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടുന്നത്. ഇതര സംസ്ഥാന തോഴിലാളികള്‍ മാത്രം താമസിക്കുന്ന ലോഡ്ജില്‍ വെച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. നഗരത്തില്‍ നിരവധി മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. 

മോഷണം നടത്തിയ ശേഷം വിമാനമാര്‍ഗ്ഗം സ്വദേശമായ വെസ്റ്റ് ബംഗാളിലേക്ക് പോയി ആഴ്ച്ചകള്‍ക്കുശേഷം വീണ്ടും കൊച്ചിയിലെത്തി കവര്‍ച്ച തുടരുമെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. ഇരുവരും നഗരത്തില്‍ നടത്തിയ മോഷണങ്ങളെ കുറിച്ച് പോലീസ് വ്യാപകമായ അന്വേഷണം തുടങ്ങി പ്രതികളെ കോടതിയില്‍ ഹാജാരാക്കി റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്