Rape : അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് 13 വയസുകാരന്‍

Published : Dec 08, 2021, 09:55 PM IST
Rape : അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച്  13 വയസുകാരന്‍

Synopsis

മൂന്ന് വയസുകാരിയുടെ രക്ഷിതാക്കളുടെ പരാതി അനുസരിച്ച് 13കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിടെ ഗുരുതരമായി പരിക്കേറ്റ മൂന്നുവയസുകാരിയുടെ ചികിത്സ പുരോഗമിക്കുകയാണ്.   

അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച്  13 വയസുകാരന്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഞായറാഴ്ചയാണ് മൂന്നുവയസുകാരി പീഡനത്തിന് ഇരയായത്. തിങ്കളാഴ്ച മൂന്ന് വയസുകാരിയുടെ രക്ഷിതാക്കളുടെ പരാതി അനുസരിച്ച് 13കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിടെ ഗുരുതരമായി പരിക്കേറ്റ മൂന്നുവയസുകാരിയുടെ ചികിത്സ പുരോഗമിക്കുകയാണ്. 

രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍  സംഭവച്ചതിനേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്

ഞായറാഴ്ച കുട്ടിയുടെ പിതാവ് ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മയാണ് കുട്ടിക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. വൈകുന്നേരമായപ്പോള്‍ അയല്‍വാസിയുടെ മകനായ 13 കാരന്‍ ഇവരുടെ വീട്ടിലെത്തി. കുഞ്ഞിനെ താലോലിച്ച ശേഷം 13കാരന്‍ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയത്ത് അയല്‍വാസിയുടെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യം കാണിച്ചുകൊണ്ട് പെണ്‍കുഞ്ഞിനെ കൌമാരക്കാരന്‍ പീഡിപ്പിക്കുകയായിരുന്നു.

കുഞ്ഞിന്‍റെ അവസ്ഥ വഷളായതോടെ 13കാരന്‍ കുഞ്ഞിനെ വീടിന് വെളിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തം വരുന്ന നിലയിലാണ് കുഞ്ഞിനെ അമ്മ കണ്ടെത്തിയത്.  കുഞ്ഞിനെ സമീപത്തുള്ള ക്ലിനിക്കില്‍ അമ്മയാണ് എത്തിച്ച് പ്രാഥമിക ശ്രുശ്രൂഷ നല്‍കി തിരികെ വീട്ടിലെത്തിച്ചു. എന്നാല്‍ വൈകുന്നേരത്തോടെ കുഞ്ഞിന്‍റെ അവസ്ഥ മോശമായി.

വിശദമായ പരിശോധനയിലാണ് കുഞ്ഞ് പീഡനത്തിന് ഇരയായതായി വ്യക്തമായതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഇതോടെയാണ് രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്. നിലവില്‍ ലാലാ ലജ്പത് റായി ഹോസ്പിറ്റലില്‍ കുഞ്ഞിന്‍റെ ചികിത്സ പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരം അറസറ്റ് ചെയ്ത് പതിമൂന്നുകാരന്‍ നിലവില്‍ ജുവനൈല്‍ ഹോമിലയച്ചു. 

ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 7 വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ
ഓട്ടിസം  രോഗം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ  പ്രതിക്ക് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ.  നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽക്കണം എന്ന് വിധിയിൽ പറയുന്നുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്