കെട്ടിട നിര്‍മ്മാണാനുമതിക്ക് കൈക്കൂലി 5000 രൂപ; പായിപ്ര ഓവര്‍സിയര്‍ അറസ്റ്റില്‍

Published : Mar 30, 2023, 02:09 AM IST
കെട്ടിട നിര്‍മ്മാണാനുമതിക്ക് കൈക്കൂലി 5000 രൂപ; പായിപ്ര ഓവര്‍സിയര്‍ അറസ്റ്റില്‍

Synopsis

മുമ്പും പെര്‍മ്മിറ്റ് നല്‍കാമെന്ന് ഉറപ്പ് നല‍്കി സൂരജ് ഇയാളില്‍ നിന്നും കൈക്കൂലി വാങ്ങിയിരുന്നു. നിരന്തരം പണം വാങ്ങുകയും പെര്‍മ്മിറ്റ് നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. 

പായിപ്ര: മൂവാറ്റുപുഴ പായിപ്ര ഗ്രാമപഞ്ചായത്ത് ഓവർസിയർ സുരജ് പി ടി യെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കെട്ടിട നിര്‍മ്മാണാനുമതി നല്‍കാന്‍ അപേക്ഷകനില്‍ നിന്നും പണം വാങ്ങുന്നതിനിടെയായിരുന്നു അറസ്ററ്. സൂരജിനെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു. സൂരജ് കൈക്കൂലി വാങ്ങുന്നുവെന്ന പരാതി നേരത്തെ തന്നെ വിജിലന്സിന് ലഭിച്ചിരുന്നതാണ്. 

ഇതേകുറിച്ച് അന്വേഷണം നടക്കന്നതിനിടെയാണ് കെട്ടിന നിര്‍മ്മാണ അനുമതി നല്‍കാന്‍ 5000 രൂപ ആവശ്യപെടുന്നുവെന്നു കാണിച്ച് പായിപ്ര സ്വദേശിയായ ഒരാള്‍ വിജിലന്‍സിനെ സമീപിക്കുന്നത്. മുമ്പും പെര്‍മ്മിറ്റ് നല്‍കാമെന്ന് ഉറപ്പ് നല‍്കി സൂരജ് ഇയാളില്‍ നിന്നും കൈക്കൂലി വാങ്ങിയിരുന്നു. നിരന്തരം പണം വാങ്ങുകയും പെര്‍മ്മിറ്റ് നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. 

തുടര്‍ന്ന് വിജിലന്സ് നല്കിയ പണം സൂരജിന് കൈമാറുകയായിരുന്നു. ഉടന്‍ തന്നെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥറെത്തി അറസ്റ്റു ചെയ്തു. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കെട്ടിടത്തില്‍വെച്ച് മുന്നു മണിയോടെയാണ് അറസ്റ്റ് ചെയ്തത്. സൂരജ് കൈക്കൂലി വാങ്ങി ക്രമം വിട്ട് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന സംശയം പഞ്ചായത്തിനുണ്ട്. ഇതേകുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മദ്യം പിടിച്ച കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങി, തൊണ്ടിമുതൽ പങ്കുവച്ചു; മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

നേരത്തെ കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് സ്പെഷ്യല്‍ ഡിവൈഎസ്പിക്ക് എതിരെ കേസെടുത്തിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് ഡിവൈ.എസ്പി വേലായുധന്‍ അഴിമതിക്കേസ് അട്ടിമറിക്കാൻ 50,000 രൂപ വാങ്ങിയത്. നാരായണന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാൻ കൈക്കൂലി നൽകിയതിന്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 രൂപ നാരായണൻ കൈമാറുകയായിരുന്നു.

ഭൂമി പോക്കുവരവിന് കൈക്കൂലി; വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ