തൃശൂർ  കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറാണ് വിജിലൻസ് പിടിയിലായത് 

തൃശൂര്‍: ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായ വർഗീസ് ആണ് വിജിലൻസ് പിടിയിലായത്. മരോട്ടിച്ചാൽ വെട്ടികുഴിച്ചാലിൽ രാജു വി.എമ്മിന്റെ പരാതിയിലാണ് അറസ്റ്റ്. രാജുവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനം നൽകുന്നതിന് പോക്ക് വരവ് നടത്താൻ 1000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം കാണാൻ ചെന്നപ്പോൾ 500 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു. തുടർന്നായിരുന്നു വിജിലൻസ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിജിലൻസ് പരിശോധനക്കിടെ മുങ്ങിയ ഡിവൈഎസ്പി വേലായുധൻ നായർക്ക് സസ്പെൻഷൻ