പറളിക്കുന്ന് കോലപാതകം: അന്വേഷണസംഘത്തെ മാറ്റി, ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

By Web TeamFirst Published Jan 6, 2021, 11:31 PM IST
Highlights

വയനാട് പറളിക്കുന്നില്‍ മലപ്പുറം സ്വദേശിയെ രണ്ടാം ഭാര്യയും സഹോദരനും കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണസംഘത്തെ മാറ്റി. 

കൽപ്പറ്റ: വയനാട് പറളിക്കുന്നില്‍ മലപ്പുറം സ്വദേശിയെ രണ്ടാം ഭാര്യയും സഹോദരനും കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണസംഘത്തെ മാറ്റി. ഇനി കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തില്‍ കല്‍പ്പറ്റ പോലീസ് ഒത്തുകളിക്കുന്നുവെന്ന് ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റിയും പരാതിപെട്ടതിനെ തുടര്‍ന്നാണിത്. ലത്തീഫിന്‍റെ രണ്ടാം ഭാര്യയുടെ സഹോദരന്‍റെ മരണത്തില്‍ കല്‍പ്പറ്റ പോലീസ് അന്വേഷണം തുടങ്ങി

ഡിസംബര്‍ 20-തിനാണ് മലപ്പുറം കരിപ്പൂര്‍ സ്വദേശിയായ ലത്തീഫ് രണ്ടാം ഭാര്യ ജസ്നയുടെയും സഹോദരന്‍ ജിന്‍ഷാദിന്‍റെയും അടിയേറ്റ് മരിക്കുന്നത്. ലത്തീഫിന്‍റെ മരണത്തില്‍ ജസ്നെയും സഹോദരനെയും അറസ്റ്റ് ചെയ്തെങ്കിലും കുടുതല്‍ പേര്‍ പങ്കാളിയെന്നാണ് നാട്ടുകാരുടെ ആരോപണം. 

മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നാരോപിച്ച് ബന്ധുക്കളും രംഗത്തുവെന്നിരുന്നു. ഇതെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ് പിവിപി സുരേന്ദ്രന്‍റെ നേതൃത്വത്തിലാകും ഇനി അന്വേഷണം നടക്കുക.

ഇതിനിടെ ജസ്നയുടെ മറ്റോരു സഹോദരന്‍ ജംഷീറിന്‍റെ മരണത്തില് കല്‍പ്പറ്റ പൊലീസ് അന്വേഷണം തുടങ്ങി. ലത്തീഫിനെ കോലപെടുത്തുന്നത് കണ്ട സാക്ഷിയാണ് ജംഷിറെന്നും ഇത് പുറത്തുവരാതിരിക്കാന്‍ കൊപ്പെടുത്തിയെന്നുമാണ് നാട്ടുകാരുടെ ആരോപണം. ലത്തീഫ് മരിച്ച് ആറു ദിവസത്തിനു ശേഷമാണ് ജംഷീറിനെ വീട്ടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

click me!