ശരീരം തളര്‍ന്ന അമ്മയെ ഉപേക്ഷിക്കപ്പെട്ട ശവക്കല്ലറയില്‍ ജീവനോടെ കുഴിച്ചുമൂടി മകന്‍

Web Desk   | Asianet News
Published : May 09, 2020, 03:36 PM IST
ശരീരം തളര്‍ന്ന അമ്മയെ ഉപേക്ഷിക്കപ്പെട്ട ശവക്കല്ലറയില്‍ ജീവനോടെ കുഴിച്ചുമൂടി മകന്‍

Synopsis

മെയ് 2ന് അവശയായ അമ്മയെ വീല്‍ച്ചെയറിലിരുത്തി മകന്‍ പുറത്തേക്ക് പോയിരുന്നു. ഇയാള്‍ വീട്ടിലേക്ക് തിരിച്ചുവന്നെങ്കിലും അമ്മയെ കാണാനുണ്ടായിരുന്നില്ല. സംശയം തോന്നിയ മരുമകള്‍...

ബീജിംഗ്: അവശയായി കിടപ്പിലായ അമ്മയെ ജീവനോടെ കുഴിച്ചുമൂടി മകന്‍. ചൈനയിലാണ് അതിദാരുണമായ സംഭവം നടന്നത്. അമ്മയെ കുഴിച്ച് മൂടി മൂന്ന് ദിവസത്തിന് ശേഷമാണ് സംഭവം പുറംലോകമറിഞ്ഞത്. മകനും മകന്‍റെ ഭാര്യയ്ക്കുമൊപ്പമാണ് അവശയായ അമ്മ കഴിഞ്ഞിരുന്നത്. 

മെയ് 2ന് അവശയായ 79 വയസ്സ് പ്രായമുള്ള അമ്മയെ വീല്‍ച്ചെയറിലിരുത്തി മകന്‍ പുറത്തേക്ക് പോയിരുന്നു. എന്നാല്‍ മൂന്ന് ദിവസമായിട്ടും അമ്മയെ കാണാനില്ലാത്തതില്‍ സംശയം തോന്നിയ മരുമകള്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഇവരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് മകനെ ചോദ്യം ചെ്തപ്പോഴാണ് അമ്മയെ ഉപേക്ഷിക്കപ്പെട്ട കല്ലറയില്‍ കുഴിച്ചുമൂടിയെന്നത് പുറംലോകമറിഞ്ഞത്. 

ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് പാതി മൂടിയ കല്ലറയില്‍ അമ്മയെ ജീവനോടെ കണ്ടെത്തി. അബോധാവസ്ഥയിലായ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ശരീരം തളര്‍ന്ന് അവശയായ അമ്മയെ പരിചരിക്കുന്നതില്‍ മകന് താത്പര്യമുണ്ടായിരുന്നില്ലെന്നും അതാണ് ഇത്തരമൊരു ക്രൂരതയിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നതെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ