
മലപ്പുറം: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 63 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പരപ്പനങ്ങാടി എക്‌സൈസ് പിടികൂടി. സംഭവത്തില്‍ മാത്തഞ്ചേരിമാട് സ്വദേശി ദീപേഷ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രജോഷ് കുമാറിന്റെ നേതൃത്വത്തിലാണ് ദീപേഷിനെ പിടികൂടിയത്.
ബീവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലയില്‍ നിന്ന് മദ്യം വാങ്ങി ശേഷം പറമ്പില്‍ പീടിക, വരപ്പാറ, പുകയൂര്‍, തോട്ടശ്ശേരിയറ എന്നിവിടങ്ങളില്‍ അനധികൃത വില്പനയ്ക്ക് കൊണ്ടുവന്നതാണ് മദ്യം. പട്രോളിങ്ങിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പറമ്പില്‍ പീടികയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നും എക്സൈസ് അറിയിച്ചു. അസി.എക്‌സൈസ് ഇന്‍സ്‌പെകര്‍ പി.പ്രശാന്ത്, പ്രിവന്റീവ് ഓഫീസര്‍ ബിജു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിന്ധു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ദീപേഷിന്റെ പേരില്‍ നിരവധി അബ്കാരി കേസുകള്‍ നിലവിലുണ്ടെന്നും എക്‌സൈസ് അറിയിച്ചു.
അട്ടപ്പാടിയിലേക്ക് മദ്യക്കടത്ത്: രണ്ട് പേര്‍ പിടിയില്‍
പാലക്കാട്: അട്ടപ്പാടിയിലേക്ക് മദ്യക്കടത്ത് നടത്തിയ രണ്ട് പേരെ പിടികൂടിയെന്ന് എക്സൈസ്. മണ്ണാര്‍ക്കാട് ആനമൂളി ഫോറസ്റ്റ് ചെക്കുപോസ്റ്റിന് സമീപത്ത് വച്ചാണ് ബൈക്കില്‍ കൊണ്ടുവന്ന 48 ലിറ്റര്‍ ജവാന്‍ മദ്യം പിടികൂടിയത്. മണ്ണാര്‍ക്കാട് കള്ളമല സ്വദേശി അബ്ദുള്‍ സലാം എന്നയാളെ സംഭവ സ്ഥലത്ത് വച്ചും മണലടി സ്വദേശി ഷബീറിനെ മണ്ണാര്‍ക്കാട് വച്ചുമാണ് അറസ്റ്റ് ചെയ്തതെന്ന് എക്സൈസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ മണ്ണാര്‍ക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ വിനോജ് വി.എയും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ബീവറേജ് ഷോപ്പില്‍ നിന്നും പല സമയങ്ങളിലായി വാങ്ങി സൂക്ഷിക്കുന്ന മദ്യം രാത്രികാലങ്ങളിലാണ് ഇവര്‍ അട്ടപ്പാടിയിലേക്ക് കടത്തിയിരുന്നത്. രണ്ട് വലിയ ഷോള്‍ഡര്‍ ബാഗുകളിലായാണ് ഇവര്‍ മദ്യം കൊണ്ടുവന്നത്. എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നത് കണ്ട് നിര്‍ത്താതെ പോയ ഇവരുടെ ഇരുചക്ര വാഹനത്തെ സാഹസികമായി പിന്തുടര്‍ന്നാണ് മദ്യം പിടികൂടിയതെന്നും എക്സൈസ് അറിയിച്ചു.
'3,50,000 രൂപ വരെ ശമ്പളം, ഇന്ത്യന്‍ നഗരങ്ങളിലും വിദേശത്തും വന്‍ തൊഴിലവസരങ്ങള്‍'; അപേക്ഷകൾ ക്ഷണിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam