
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് 3000 രൂപക്ക് ഡീസലടിച്ചശേഷം ജീവനക്കാരനെ കബളിപ്പിച്ച് കടന്നുകളഞ്ഞ യാത്രക്കാർക്കായി തെരച്ചിൽ തുടരുന്നു. വാഹനത്തിന്‍റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ കാർ യാത്രക്കാർക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം. ചങ്ങരംകുളം തൃശ്ശൂർ റോഡിലെ പമ്പിൽ സ്വിഫ്റ്റ് കാറിലെത്തിയ സംഘം 3000 രൂപയ്ക്ക് ഡീസൽ അടിച്ച ഉടൻ വാഹനവുമായി കടന്നുകളയുകയായിരുന്നു. ജീവനക്കാരൻ പിന്നാലെ ഓടിയെങ്കുിലും കാർ വേഗത്തിൽ എടുത്തുപോയി.
ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല. സിസിടിവിൽ കാറിന്റെ നമ്പർ വ്യക്തമായിരുന്നെങ്കിലും ഇത് വ്യാജമാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കാറിലെത്തിയവർക്ക് മറ്റെന്തെങ്കിലും
ഉദ്ദേശമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam