
സിലഗുരി: ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസുകാരിയെ ഒരു മാസത്തോളം പീഡിപ്പിച്ച കേസിലാണ് 68 കാരനെ പൊലീസ് പിടികൂടിയത്. അറസ്റ്റിൽ. ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ ആണ് പീഡനം നടന്നത്. ഡാർജിലിംഗ് ജില്ലയിലെ ഖോരിബാരി മേഖലയിലെ താമസക്കാരിയായ പെണ്‍കുട്ടിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്.
കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് അഞ്ചാം ക്ലാസുകാരിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് 68 കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരുമാസത്തോളമാണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഓരോ തവണയും പെണ്‍കുട്ടിക്ക് ഇയാള്‍ 10 രൂപ വീതം നൽകിയിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു.
പെണ്‍കുട്ടിയുടെ സമീപവാസിയാണ് പ്രതി. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും മറ്റ് പെണ്‍കുട്ടികളെ ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
Read More : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴ, ഇടിമിന്നൽ, കാറ്റ്; യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ അറിയാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam