പട്ടാമ്പിയിലെ രേഷ്മയുടെ മരണത്തിൽ ദുരൂഹത; മൊബൈൽ ഫോൺ വിശദമായ പരിശോധനക്ക്

By Web TeamFirst Published Jul 19, 2022, 5:40 PM IST
Highlights

രേഷ്‌മ ഏറെ നാളായി ഭർത്താവ് അജീഷുമായി അകന്നു കഴിയുകയായിരുന്നു. ഇവർക്ക് പത്ത് വയസുള്ള മകളുണ്ട്
 

പാലക്കാട്: പട്ടാമ്പി പാലത്തിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. കൊപ്പം ആമയൂർ സ്വദേശി രേഷ്മയുടെ  മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. രേഷ്മ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം തിരയുകയാണ് കൊപ്പം പൊലീസ്. ഭാരതപ്പുഴയിലേക്ക് ചാടുന്നതിന് മുൻപ് പട്ടാമ്പി പാലത്തിനരികെ രേഷ്മ ഉപേക്ഷിച്ച ബാഗിൽ നിന്ന് കിട്ടിയ ഫോണിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

തമിഴ്നാട്ടിൽ റോഡരികിൽ രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ; കൊല്ലപ്പെട്ടതെന്ന് സംശയം

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭംവം. അതിശക്തമായ മഴയായിരുന്നു ഈ സമയത്ത്. കുത്തിയൊലിച്ച് ഒഴുകുന്ന ഭാരതപ്പുഴയിലേക്കാണ് രേഷ്മ ചാടിയത്. പട്ടാമ്പി പാലത്തിൽ നിന്നാണ് താഴേക്ക് ചാടിയത്. പാലത്തിനരികിൽ ചെരിപ്പും ഷാളും ബാഗും ഉപേക്ഷിച്ച ശേഷമായിരുന്നു രേഷ്മ ജീവനൊടുക്കാനായി പുഴയിലേക്ക് ചാടിയത്.

സംശയിച്ചത് പോലെ: പാലക്കാട് പട്ടാമ്പി പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ മൊബൈൽ ഫോൺ കണ്ടുകിട്ടി. എന്നാൽ ഈ ഫോൺ ലോക്ക് ആയിരുന്നു. ആളെ തിരിച്ചറിയാൻ സാധിക്കാതെയായി. കനത്ത മഴ പെയ്തുകൊണ്ടിരുന്നതും പുഴയിലെ ശക്തമായ ഒഴുക്കും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തിരച്ചിൽ രാത്രിയോടെ അവസാനിപ്പിച്ചു.

ആളെ കണ്ടെത്താനായി പ്രദേശത്തെ ആളെ കാണാനില്ലെന്ന പരാതികൾ ഏതൊക്കെയെന്ന് പൊലീസ് സംഘം അന്വേഷിച്ചു. ഈ സമയത്താണ് കൊപ്പം പൊലീസ് സ്റ്റേഷനിൽ രേഷ്മയുടെ അമ്മ നൽകിയ പരാതി ശ്രദ്ധയിൽ പെട്ടത്. രാത്രി 7.50 നാണ് പരാതി ലഭിച്ചത്. രേഷ്മ ഒൻപത് മണിയോടെയാണ് പുഴയിലേക്ക് ചാടിയത്. 

റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; അപകടം നടന്നത് തൃശ്ശൂർ തളിക്കുളത്ത്

ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു. എട്ട് മണിയോടെ പുഴയിൽ നിന്ന് മൃതദേഹം കിട്ടി. ഭർത്താവ് അജീഷുമായി കുറച്ചുനാളായി  അകന്നു കഴിയുകയാണ് രേഷ്മ. പത്തുവയസ്സുള്ള മകളുണ്ട്. ബന്ധുക്കളുടെ വിശദമായ മൊഴിയെടുത്ത ശേഷം സംഭവത്തിൽ വ്യക്തത വരുത്തനാണ് പൊലീസിന്റെ ശ്രമം. രേഷ്മയുടെ മൊബൈൽ പൊലീസ് വിശദ പരിശോധനയ്ക്ക് അയക്കും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

click me!