കാപ്പാ കേസ് പ്രതി സഹോദരന്‍റെ കുത്തേറ്റ് മരിച്ചു

Published : Jan 15, 2020, 09:41 AM IST
കാപ്പാ കേസ് പ്രതി സഹോദരന്‍റെ കുത്തേറ്റ് മരിച്ചു

Synopsis

മദ്യപിച്ചതിന് ശേഷമുണ്ടായ വാക്ക് ത‌ർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറത്ത് കാപ്പാ കേസ് പ്രതി സ​ഹോദരന്റെ കുത്തേറ്റ് മരിച്ചു. കരുനാട് വീട്ടിൽ മഹേഷ് ആണ് കൊല്ലപ്പെട്ടത്. മഹേഷിൻ്റെ സഹോദരൻ ​ഗിരീഷിനെ ചേ‌ർത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചതിന് ശേഷമുണ്ടായ വാക്ക് ത‌ർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

ഗിരീഷിന്‍റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ഇന്നലെ വൈകിട്ട് മുതൽ ഇവർ തമ്മിൽ വഴക്കായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മഹേഷിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ