വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി റിമാന്റിൽ

By Web TeamFirst Published May 4, 2019, 12:13 AM IST
Highlights

യുവതി പെരുമ്പാവൂർ പോലീസില് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്താണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
 

പാലക്കാട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ സുജിത്താണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. തൃശൂരിലെ ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്ത കാലത്ത് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.  യുവതി പെരുമ്പാവൂർ പോലീസില് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്താണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

click me!