ഹോസ്റ്റലുകളിലും പിജികളിലും കയറി പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ കീറി നശിപ്പിച്ച് മുങ്ങും; യുവാവ് പിടിയില്‍

Published : Jul 27, 2020, 08:50 AM IST
ഹോസ്റ്റലുകളിലും പിജികളിലും കയറി പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ കീറി നശിപ്പിച്ച് മുങ്ങും; യുവാവ് പിടിയില്‍

Synopsis

മുറികളില്‍ ആളില്ലാത്ത സമയത്തും പെണ്‍കുട്ടികള്‍ ഉറങ്ങുന്ന സമയത്തും ഇയാള്‍ റൂമില്‍ കയറിയിരുന്നതായി പൊലീസ് കണ്ടെത്തി. നിരവധി തവണ ഇയാളെ പിടികൂടാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്

ഇന്‍ഡോര്‍: ഹോസ്റ്റലുകളില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ കീറി നശിപ്പിച്ചിരുന്ന യുവാവ് പിടിയില്‍. ഇന്‍ഡോറിലെ വിജയ് നഗര്‍ പൊലീസാണ് 26കാരനായ യുവാവിനെ പിടികൂടിയത്. ഹോസ്റ്റലുകളിലും പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ഒളിച്ച് കയറിയ ശേഷമായിരുന്നു അടിവസ്ത്ര മോഷണവും കീറി നശിപ്പിക്കലും. 

മുറികളില്‍ ആളില്ലാത്ത സമയത്തും പെണ്‍കുട്ടികള്‍ ഉറങ്ങുന്ന സമയത്തും ഇയാള്‍ റൂമില്‍ കയറിയിരുന്നതായി പൊലീസ് കണ്ടെത്തി. നിരവധി തവണ ഇയാളെ പിടികൂടാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് വിജയ്നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ നഗര സുരക്ഷ സമിതി രൂപീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് 26കാരന്‍ കുടുങ്ങിയത്. 

പെണ്‍കുട്ടികള്‍ തനിച്ച് താമസിക്കുന്ന ഇടങ്ങള്‍, പേയിംഗ് ഗസ്റ്റ് സൌകര്യങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പലപ്പോഴായി കയറിയിട്ടുണ്ടെന്നാണ് വിജയ് നഗര്‍ പൊലീസ് ടൈംസ് ഓഫ് ഇന്ത്യയോട് വിശദമാക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് യുവാവിനെ പിടികൂടിയത്. വിജയ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ശീതള്‍ നഗര്‍, സുമന്‍ നഗര്‍, സ്വര്‍ണ ബാഗ് കോളനി എന്നിവിടങ്ങളിലെ വീടുകളില്‍ സമാനരീതിയില്‍ അതിക്രമിച്ച് കയറയതായി യുവാവ് പൊലീസിനോട് വ്യക്തമാക്കി. മോഷണം, സ്ത്രീകളെ അപമാനിക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ലാസ് തുറക്കാൻ ഒരു ദിവസം ശേഷിക്കെ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ്, 5 പേർക്ക് പരിക്ക്, പ്രതികൾ നിരവധിപ്പേരെന്ന് സൂചന
വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന, ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ