
കണ്ണൂര്‍: കണ്ണൂർ കോർപറേഷന് കീഴിലെ ശ്രീനാരായണ പാർക്കിൽ പോക്സോ കേസ് പ്രതിയെ കെയർ ടേക്കറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം. സംഭവം വിവാദമായതോടെ വിചാരണ നേരിടുന്ന പ്രതി പ്രഷിലിനെ പുറത്താക്കി കോർപറേഷൻ തടിതപ്പി.
2016ൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്ത് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രഷിൽ. കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കെയാണ് കോർപറേഷന് കീഴിലെ പാർക്കിൽ നിയമനം കിട്ടിയത്. യാതൊരു അന്വേഷണവും നടത്താതെ പോക്സോ കേസിലെ പ്രതിയെ സർക്കാർ സ്ഥാപനത്തിന് കീഴിൽ നിയമിച്ചത് കോണ്‍ഗ്രസ് കൗണ്‍സിലർ പി കെ രാഗേഷിന്‍റെ നിർദേശം അനുസരിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
എന്നാൽ പത്രത്തിലെ പരസ്യം കണ്ട് വന്ന വ്യക്തിയാണ് പ്രിഷിലെന്നും. താൽക്കാലിക അടിസ്ഥാനത്തിലെ നിയമനം ആയതുകൊണ്ട് ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ചില്ലെന്നുമാണ് കോർപറേഷന്‍റെ വിശദീകരണം. സംഭവം വിവാദമായതോടെ പ്രഷിലിനെ പുറത്താക്കി കൊണ്ട് കോർപറേഷൻ ഉത്തരവിറക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam