വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയെന്ന് പരാതി; അധ്യാപകനെതിരെ പോക്സോ കേസെടുത്ത് പൊലീസ്

Published : Nov 01, 2022, 06:18 PM ISTUpdated : Nov 04, 2022, 12:20 PM IST
വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയെന്ന് പരാതി; അധ്യാപകനെതിരെ പോക്സോ കേസെടുത്ത് പൊലീസ്

Synopsis

സാമൂഹ്യപാഠം അധ്യാപകനായ ഹസൻ സ്കൂളിലെ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ അധ്യാപികയോട് കാര്യങ്ങൾ വെളിപ്പെടുത്തിയത്.

കണ്ണൂർ: കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനെതിരായ വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സമൂഹ്യ പാഠം അധ്യാപകനായ ഹസനെതിരെയാണ് മുഴക്കുന്ന് പൊലീസാണ് പോക്സോ ചുമത്തി കേസെടുത്തത്. 

സാമൂഹ്യപാഠം അധ്യാപകനായ ഹസൻ സ്കൂളിലെ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ അധ്യാപികയോട് കാര്യങ്ങൾ വെളിപ്പെടുത്തിയത്. വിദ്യാർത്ഥികളുടെ പരാതിയിൽ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ അറിയിക്കുകയായിരുന്നു. പരാതി കിട്ടിയ ഉടൻ തന്നെ ചൈൽഡ് ലൈൻ പരാതിക്കാരായ പെൺകുട്ടികളുടെ മൊഴിയെടുത്തു. വിദ്യാര്‍ത്ഥികളോട് ലൈംഗിക താത്പര്യത്തോടെ ഇയാള്‍ പെരുമാറിയെന്നാണ് പരാതി. അതിനാലാണ് പോക്സോ പ്രകാരം കേസെടുത്തിരിക്കുന്നത്. 

Also Read: സാമൂഹിക ശാസ്ത്ര അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറി; എസ് എഫ് ഐ സമരം

പൊലീസിനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. എന്നാൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി കൊടുത്തില്ലെന്നാരോപിച്ചും ആരോപണ വിധേയനായ അധ്യാപകൻ ഉടൻ രാജി വെക്കണമെന്നാവശ്യപ്പെട്ടും എസ്എഫ്ഐയുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂളിൽ പ്രതിഷേധിച്ചു. നിലവില്‍ അധ്യാപകൻ ഒളിവിലാണ്. സംഭവം അന്വേഷിച്ച് വരികയാണെന്നും അധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുഴക്കുന്ന് പൊലീസ് അറിയിച്ചു. അതേസമയം, പോക്സോ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് അധ്യാപകൻ ഹസന്‍റെ ഭാര്യ സഫീറ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ