പിഞ്ചു മകളോട് ക്രൂരത; പോക്സോ കേസ് പ്രതിയെ വെടിവെച്ച് കൊന്ന് പിതാവ്

Web Desk   | ANI
Published : Jan 22, 2022, 06:05 PM ISTUpdated : Jan 22, 2022, 06:08 PM IST
പിഞ്ചു മകളോട് ക്രൂരത; പോക്സോ കേസ് പ്രതിയെ വെടിവെച്ച് കൊന്ന് പിതാവ്

Synopsis

ബിഹാര്‍ മുസാഫർപുർ സ്വദേശിയായ ദില്‍ഷാദ് ഹുസൈനെയാണ് പെണ്‍കുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ ഗോരഖ്പൂര്‍ കളക്ടറേറ്റിന് സമീപത്തെ കോടതിക്ക് സമീപം വച്ചാണ് കൊലപാതകം നടന്നത്. 

ലഖ്‌നൗ: പോക്‌സോ കേസിലെ (POCSO Case) പ്രതിയെ  അതിജീവിച്ച പെൺകുട്ടിയു‌ടെ പിതാവ് (Girl's Father) കോടതിക്ക് സമീപത്ത് വച്ച് വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ബിഹാര്‍ മുസാഫർപുർ സ്വദേശിയായ ദില്‍ഷാദ് ഹുസൈനെയാണ് പെണ്‍കുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ ഗോരഖ്പൂര്‍ കളക്ടറേറ്റിന് സമീപത്തെ കോടതിക്ക് സമീപം വച്ചാണ് കൊലപാതകം നടന്നത്.

നേരത്തെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ദില്‍ഷാദിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇയാൾ പെൺകുട്ടിയുടെ വീടിന് സമീപം സൈക്കിൾ പഞ്ചർ ഷോപ്പ് നടത്തുകയായിരുന്നു. 2020 ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്നുള്ള പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് മാര്‍ച്ച് 12ന് ഹൈദരാബാദിൽ നിന്നാണ് ദിൽഷാദിനെ പിടികൂടുന്നത്.

പിന്നീട് ജാമ്യം ലഭിച്ച പ്രതി കഴിഞ്ഞ ദിവസം പോക്സോ കേസിന്റെ വിചാരണ നടപടികൾക്ക് വേണ്ടിയാണ് കോടതിയിലെത്തിയത്. പെൺകുട്ടിയുടെ പിതാവും കോടതിയിൽ എത്തിയിരുന്നു. പ്രതിയെ കോടതിയുടെ ​ഗേറ്റിന് പുറത്ത് വച്ച് കണ്ട പെൺകുട്ടിയുടെ പിതാവ് ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ കോടതി ​ഗേറ്റിന് സമീപം നിൽക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്.

ദില്‍ഷാദ് ഹുസൈനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം, കോടതി പരിസരത്തെ പൊലീസിന്റെ സുരക്ഷാവീഴ്ചയില്‍ അഭിഭാഷകർ പ്രതിഷേധിച്ചു. നടപടികൾ സ്വീകരിക്കുമെന്ന് എഡിജിപി അഖിൽ കുമാർ ഉറപ്പ് നൽകിയതോടെയാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. 

കൊവിഡ് കാലത്തെ സിപിഎം സമ്മേളനം; തിരുവാതിരക്കളിയുമായി കെഎസ്‍യുവും യൂത്ത് കോൺ​ഗ്രസും, പ്രതിഷേധം

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി
വിവാഹാഘോഷത്തിനിടെ പ്രതിശ്രുത വരൻ പിടിയിൽ, ലിവിംഗ് ടുഗെദർ പങ്കാളിയെ കൊന്ന് തലയറുത്തത് ദിവസങ്ങൾക്ക് മുൻപ്