10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കായികാധ്യാപകനെതിരെ പോക്സോ കേസ്

Published : May 09, 2023, 06:20 PM IST
10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കായികാധ്യാപകനെതിരെ പോക്സോ കേസ്

Synopsis

ഒമ്പതാം ക്ലാസ് മുതല്‍ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി അധ്യാപകൻ പീഡനത്തിരയാക്കുകയായിരുന്നു. അതിനിടെ ഫോട്ടോകള്‍ എടുത്ത് വിവിധ ആളുകള്‍ക്ക് കൈമാറി ഭീഷണിപെടുത്തുകയുമാണ് രീതി.

പാലക്കാട്: പാലക്കാട് ആനക്കരയിൽ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച  കായിക അധ്യാപകനെതിരെ പോക്സോ കേസ്. ഒളിവിൽ പോയ അധ്യാപകനെതിരെ ചാലിശ്ശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഒമ്പതാം ക്ലാസ് മുതല്‍ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി അധ്യാപകൻ പീഡനത്തിരയാക്കുകയായിരുന്നു. അതിനിടെ ഫോട്ടോകള്‍ എടുത്ത് വിവിധ ആളുകള്‍ക്ക് കൈമാറി ഭീഷണിപെടുത്തുകയുമാണ് രീതി. കഴിഞ്ഞ ദിവസം ഇരയുമായി കടന്ന് കളയാനുള്ള ഇയാളുടെ ശ്രമം രക്ഷിതാക്കളുടെ  ഇടപെടല്‍ മൂലം തടസപ്പെട്ടു. തുടര്‍ന്ന് യുവാവുമായി സംസാരിച്ചപ്പോള്‍ ഇതെല്ലാം തന്‍റെ ഹോബിയാണന്ന മറുപടിയാണ് ലഭിച്ചത്. 

ഇതിന് മുമ്പ് ഇത്തരത്തില്‍ രണ്ട് പെണ്‍കുട്ടികളെ കൂടി പ്രതി ചൂഷണത്തിനിരയാക്കിയിരുന്നു എന്നാണ് സൂചന. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാലിശ്ശേരി പൊലീസ് പോക്സോ കേസ് ചുമത്തി. എന്നാല്‍  23 കാരനായ പി ടി അധ്യാപകന്‍ ഒളിവിലാണ്. ചാലിശ്ശേരി സി ഐ സതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ