പേരക്കുട്ടിക്കൊപ്പം കളിക്കാന്‍ വന്ന 10 വയസുകാരിയോട് കൊടും ക്രൂരത; പീഡനക്കേസില്‍ 75കാരന് കടുത്ത ശിക്ഷ

Published : Jul 26, 2022, 10:10 PM IST
പേരക്കുട്ടിക്കൊപ്പം കളിക്കാന്‍ വന്ന 10 വയസുകാരിയോട് കൊടും ക്രൂരത; പീഡനക്കേസില്‍ 75കാരന് കടുത്ത ശിക്ഷ

Synopsis

വേലൂർ സ്വദേശി ഗംഗാധരനെയാണ് തൃശ്ശൂർ ഫാസ്ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്. 2016ലാണ് സംഭവം. വടക്കാഞ്ചേരിയിലെ മകളുടെ വീട്ടിൽ വച്ച് പേരക്കുട്ടിയോടൊപ്പം കളിക്കാൻ വന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 

തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എഴുപത്തിയഞ്ചുകാരന് 21 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ.  വേലൂർ സ്വദേശി ഗംഗാധരനെയാണ് തൃശ്ശൂർ ഫാസ്ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്. 2016ലാണ് സംഭവം. വടക്കാഞ്ചേരിയിലെ മകളുടെ വീട്ടിൽ വച്ച് പേരക്കുട്ടിയോടൊപ്പം കളിക്കാൻ വന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 

മാധ്യമ പ്രവർത്തകയോട് കെഎസ്ആര്‍ടിസി ബസില്‍ അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റില്‍

കോഴിക്കോട് : മാധ്യമപ്രവർത്തകയോട് കെഎസ്ആർടിസി ബസില്‍ വെച്ച് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. മുക്കം താഴെക്കോട്ട് മാമ്പറ്റ നൗഷാദ് (34) നെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് ഒരു ദിനപത്രത്തിലെ സീനിയർ സബ് എഡിറ്ററായ യുവതി, രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ബസില്‍ ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെ വീട്ടിലേക്കു വരുമ്പോഴായിരുന്നു യുവാവിന്‍റെ അതിക്രമം.

കോഴിക്കോട് നിന്ന് കെഎസ്ആർടിസിയിൽ കയറിയ യുവാവ് വെസ്റ്റ്ഹിൽ കഴിഞ്ഞതോടെ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഡ്രൈവർ ബസ് അത്തോളി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ഭക്ഷണം കഴിക്കുന്നതിനിടയിൽ നായയുടെ വായ്ക്കുള്ളിൽ ചങ്ങലകുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവം നടന്നത് നടക്കാവ് പൊലീസ് പരിധിയിലായതിനാൽ തുടർ നടപടികൾ നടക്കാവ് പോലീസ് സ്വീകരിക്കുമെന്ന് അത്തോളി പൊലീസ് അറിയിച്ചു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

17 കാരിയുമായി നാടുവിടാൻ ശ്രമം, കൈയ്യോടെ പിടികൂടി നാട്ടുകാര്‍, യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

കോഴിക്കോട് : സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ. 29 കാരനായ ഷെമിമുദ്ദിനെയാണ് അത്തോളി പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പൊലീസ് ഇൻസ്പെക്ടർ പി കെ. ജിതേഷ് ഷെമിമുദ്ദിനെ അറസ്റ്റ് ചെയ്തു. മൂന്നു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടക്കിടെ ഇരുവരും പരസപരം കാണാറുണ്ടായിരുന്നു.   ഷെമിമുദ്ദിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി  റിമാന്റ് ചെയ്തു.

പീഡിപ്പിച്ച 14-കാരിയെ വിവാഹം ചെയ്തു, കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോൾ വീണ്ടും ഗർഭിണി, ബലാത്സംഗമെന്ന് കോടതി

ദില്ലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിവാഹം ചെയ്താലോ, കുഞ്ഞ് ജനിച്ചാലോ പോക്സോ കുറ്റങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള കാരണമായി പരിഗണിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി. ഇക്കാരണങ്ങൾ ശിക്ഷയിൽ ഇളവ് ലഭിക്കാനും ഇത് പരിഗണിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി.  14-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന്റെ ജാമ്യാപേക്ഷ പരിഗണക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണം. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ  പീഡിപ്പിച്ച ശേഷം,  വിവാഹം ചെയ്യുകയും പിന്നീട് കുട്ടി ജനിക്കുകയും ചെയ്തു. ആ കുട്ടിക്ക് ആറ് മാസം പ്രായമുള്ളപ്പോൾ വീണ്ടും പെൺകുട്ടി ഗർഭിണിയായി.  ഇതും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെയുള്ള ലൈംഗിക അതിക്രമമാണെന്ന് പൊലീസ് കോടതിയിൽ അറിയിക്കുകയായിരുന്നു.  ജാമ്യാപേക്ഷ തള്ളിയ കോടതി പ്രതിയെ റിമാൻഡ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ