Asianet News MalayalamAsianet News Malayalam

ഭക്ഷണം കഴിക്കുന്നതിനിടയിൽ നായയുടെ വായ്ക്കുള്ളിൽ ചങ്ങലകുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

കഴുത്തിൽ കിടന്ന ചങ്ങല വളർത്തു നായയുടെ വായ്ക്കുള്ളിൽ കുടുങ്ങിയത് അറുത്തുമാറ്റി അഗ്നിശമന സേന നായയുടെ ജീവൻ രക്ഷിച്ചു

Chain stuck in dog s mouth while eating fire force  as rescuers
Author
Kerala, First Published Jul 26, 2022, 8:18 PM IST

മാന്നാർ: കഴുത്തിൽ കിടന്ന ചങ്ങല വളർത്തു നായയുടെ വായ്ക്കുള്ളിൽ കുടുങ്ങിയത് അറുത്തുമാറ്റി അഗ്നിശമന സേന നായയുടെ ജീവൻ രക്ഷിച്ചു. മാന്നാർഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ വലിയകുളങ്ങര കണ്ണങ്കുഴിഭാഗം ഹരിയുടെ  വളർത്തു നായയുടെ വായിക്കുള്ളിൽ ആണ് ഭക്ഷണം കഴിക്കുന്നതിനിടയിൽ കഴുത്തിലിട്ടിരുന്ന ചങ്ങല കുടുങ്ങിയത്. അതോടെ ഭക്ഷണം കഴിക്കാനും മറ്റും കഴിയാതെ  നായ അവശനിലയിലാവുകയായിരുന്നു.  

മാവേലിക്കര  യൂണിറ്റിൽ വിവരം അറിയിച്ചതനുസരിച്ച അഗ്നിരക്ഷാ സേന എത്തി ചങ്ങല മുറിച്ച് മാറ്റിയാണ് നായയുടെ ജീവൻ രക്ഷിച്ചത്. അഗ്നിശമന സേനാംഗങ്ങളോടൊപ്പം ചെങ്ങന്നൂർ ഫയർ യൂണിറ്റിലെ സിവിൽ ഡിഫൻസ് അംഗം ജോമോനും നായയുടെ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ പങ്കാളിയായി.

Read more: ആവേശം 'കത്തി'ക്കയറി; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം

മകള്‍ 'പ്രിയ'പ്പെട്ടവള്‍, അവള്‍ക്കൊപ്പം ചേര്‍ത്ത് പിടിക്കാന്‍ ഒരുപാട് പേര്‍; 'പ്രിയ ഹോം' ഇനി കരുതലാകും

കൊല്ലം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്യുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിൽ ആദ്യത്തേതായി, മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി, ആരംഭിച്ച  'പ്രിയ ഹോം' പുനരധിവാസകേന്ദ്രം നാടിന് സമർപ്പിച്ചു. കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വെളിയം കായിലയില്‍ നിര്‍മ്മിച്ച  'പ്രിയ ഹോം' ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

തങ്ങളുടെ കാലശേഷം  ഭിന്നശേഷിക്കാരായ മക്കളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള രക്ഷിതാക്കളുടെ  ഏറ്റവും വലിയ  ആശങ്കയ്ക്കുള്ള പരിഹാരമാണ് പ്രിയ ഹോം പോലുള്ള പുനരധിവാസ കേന്ദ്രങ്ങൾ എന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. മാനസിക - ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഒരു ചെറിയ കാൽവയ്‌പ്പ് മാത്രമാണ് ഇത്.

ഭിന്നശേഷിയുള്ള  ഒട്ടേറെ കുഞ്ഞുങ്ങൾക്ക് താങ്ങും തണലുമായി നിൽക്കേണ്ടത് സാമൂഹ്യനീതി വകുപ്പിന്റെ ബാധ്യതയാണെന്നും  പലതരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമായ കേന്ദ്രം തയ്യാറാക്കാനാണ് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ധനകാര്യമന്ത്രി  കെ എൻ ബാലഗോപാൽ അധ്യക്ഷനായ ചടങ്ങിൽ എഡിഎം ആർ ബീനാകുമാരി, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ആർ പ്രദീപൻ  തുടങ്ങിയവർ പങ്കെടുത്തു.

Read more: 'ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്ത്, വിട്ടുവീഴ്ചയുണ്ടാവില്ല'; ശ്രീറാമിന്‍റെ നിയമനത്തില്‍ മുഖ്യമന്ത്രി

പ്രാരംഭഘട്ടത്തിൽ 15 വനിതകളുടെ സംരക്ഷണവുമായാണ്  പ്രിയ ഹോം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി കമലാസനൻ സാമൂഹ്യനീതി വകുപ്പിന് വിട്ടുനൽകിയ സ്ഥലവും കെട്ടിടവും നവീകരിച്ചാണ് പ്രിയ ഹോം ഒരുക്കിയത്. കമലാസനൻ - സരോജിനി ദമ്പതിമാരുടെ മാനസിക വെല്ലുവിളി നേരിടുന്ന മകൾ പ്രിയയുടെ സംരക്ഷണാർത്ഥം കൂടിയാണ്‌ ഇവർ സ്ഥലവും കെട്ടിടവും സർക്കാരിന് കൈമാറിയത്.

Follow Us:
Download App:
  • android
  • ios