
കട്ടപ്പന: സഹോദരങ്ങൾ അടക്കം പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപത്തിയാറുകാരനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന പേഴുംകവല തെക്കേൽ പാപ്പച്ചൻ എന്നു വിളിക്കുന്ന വർഗ്ഗീസ് ആണ് പിടിയിലായത്. ഈസ്റ്റർ ദിവസങ്ങളിലാണ് പരിചയത്തിലുള്ള പതിമൂന്നും, ഒൻപതും വയസുള്ള സഹോദരിമാരെയും മറ്റൊരു ഒൻപതുകാരിയേയും പ്രതി ഉപദ്രവിച്ചത്.
തുടർന്ന് പെൺകുട്ടികൾ ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ ചൈൽഡ് ലൈനില്‍ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പാപ്പച്ചനെ റിമാൻഡ് ചെയ്തു.
ഭര്‍തൃവീട്ടില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
കട്ടപ്പന: ഇടുക്കിയില്‍ ഭര്‍തൃവീട്ടില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടന്‍മേട് ആമയാര്‍ രാംമുറ്റത്തില്‍ സുമന്‍റെ ഭാര്യ സുമിഷ (24) ആണ് മരിച്ചത്. കഴിഞ്ഞ 21നായിരുന്നു സുമിഷയെ ഭര്‍തൃവീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്.
നാല് വര്‍ഷം മുമ്പാണ് സുമിഷയും സുമനും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവര്‍ക്കും രണ്ടും, ഒന്നും വയസുള്ള കുട്ടികളുണ്ട്. ഭര്‍ത്താവുമായി സുമിഷയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച്ച പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.